20 വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും ചത്തീസ്ഗഡിലാണ്. 1893 മാവോയിസ്റ്റുകള്‍ ചത്തീസ്ഗഡില്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. അതില്‍ 35 ശതമാനവും കൊല്ലപ്പെടുന്നത് 2024 നവംബര്‍ 30 വരെയുള്ള 11 മാസക്കാലയളവിലാണ്.
രാജ്യത്ത് രണ്ടുപതിറ്റാണ്ടിനിടെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട നടന്നത് കഴിഞ്ഞ വര്‍ഷം ജനുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ്. 985 മാവോയിസ്റ്റുകളാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ടത്. 20 കൊല്ലം കൊണ്ട് 3745 മാവോയിസ്റ്റുകള്‍ രാജ്യത്ത് കൊല്ലപ്പെട്ടപ്പോള്‍ 2360 സുരക്ഷ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു.
2004 മുതലുള്ള 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി 3745 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 2024 നവംബര്‍ വരെയുള്ള 11 മാസക്കാലം മാത്രം 985 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 20 കൊല്ലത്തിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ 26 ശതമാനം വരും ഇത്. ഡിസംബറിലെ കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ ഇത് ആയിരത്തിന് മുകളിലേക്ക് എത്തും.
ബിഹാറില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു കൊല്ലം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഏറ്റവും ഉയര്‍ന്ന സംഖ്യ 15 ആയിരുന്നുവെങ്കില്‍ 2024 ലെ 11 മാസങ്ങളില്‍ മാത്രം 115 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
2024 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസക്കാലയളവിൽ ചത്തീസ്ഗഡില്‍ 644 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ ശക്തമായ ചത്തീസ്ഗഡില്‍ ഇതിന് മുമ്പ് ഒരു കൊല്ലം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഏറ്റവും ഉയര്‍ന്ന സംഖ്യ 142 ആയിരുന്നു.കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി മാവോയിസ്റ്റ് വേട്ട ശക്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 20 വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും ചത്തീസ്ഗഡിലാണ്. 1893 മാവോയിസ്റ്റുകള്‍ ചത്തീസ്ഗഡില്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടു.
അതില്‍ 35 ശതമാനവും കൊല്ലപ്പെടുന്നത് 2024 നവംബര്‍ 30 വരെയുള്ള 11 മാസക്കാലയളവിലാണ്.
Also Read; സാമ്പത്തിക മാന്ദ്യം വില്ലനാകുമോ? കേന്ദ്ര ബജറ്റ് 2025 ലെ വെല്ലുവിളികൾ ഏറെ
കേരളമടക്കം 10 സംസ്ഥാനങ്ങളിലാണ് 20 കൊല്ലത്തിനുള്ളില്‍ മാവോയിസ്റ്റ് ആശയക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. അതേ സമയം മാവോയിസ്റ്റ് ആക്രമണത്തില്‍ 2024 ലെ 11 മാസങ്ങളിലായി രാജ്യത്ത് 18 സുരക്ഷ സേനാ അംഗങ്ങള്‍ക്ക് ജീവൻ നഷ്ടമായി.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ 10 കൊല്ലം കൊണ്ട് 1627 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെങ്കില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്‍റെ 10 കൊല്ലത്തിനിടയില്‍ ഇത് 2137 ആയി വര്‍ധിച്ചു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 1913 സുരക്ഷ സേന അംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിയെങ്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 447 സുരക്ഷ സേന അംഗങ്ങളുടെ ജീവുകളാണ് പൊലിഞ്ഞത്.
കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണത്തിലും അവസാനവര്‍ഷങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 13,103 മാവോയിസ്റ്റുകളാണ് 20 വര്‍ഷത്തിനിടെ കീഴടങ്ങിയത്. രണ്ടായിരത്തിന് മുകളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാലയളവില്‍ പരിക്കേറ്റു. കേരളത്തില്‍ ഇതുവരെ 8 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 2015 ല്‍ 2 പേരും 2018 ല്‍ 5 പേരും 2019 ല്‍ ഒരാളും കൊല്ലപ്പെട്ടു.