സുരേഷ് ഗോപി സിനിമ അഭിനയം തുടരുന്നതിൽ താത്പര്യമില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്വീകരിച്ചത്.
തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് ചലച്ചിത്രാഭിനയത്തിന് നിയന്ത്രണം വച്ച് കേന്ദ്ര സർക്കാർ. മന്ത്രിപദവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ നിർദേശം. വിജയിച്ച മണ്ഡലത്തിൽ തുടരാനും മന്ത്രി ഓഫീസിൽ സജീവമാകാനും നിർദേശമുണ്ട്. അതേസമയം ഒറ്റക്കൊമ്പൻ എന്ന ചിത്രം പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട് എന്ന ആശ്വസത്തിലാണ് അദ്ദേഹം ഇപ്പോൾ.
സുരേഷ് ഗോപി സിനിമ അഭിനയം തുടരുന്നതിൽ താത്പര്യമില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്വീകരിച്ചത്. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിർദേശമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read; ശബരിമലയിൽ പ്രതിദിനം 80,000 പേർക്ക് ദർശന സൗകര്യം; ആധാർ കാർഡിൻ്റെ പകർപ്പ് നിർബന്ധമാക്കി ദേവസ്വം ബോർഡ്
ആഴ്ച്ചയിൽ മൂന്ന് ദിവസം നിർബന്ധമായും ഡൽഹിയിൽ ഉണ്ടാകണമെന്നും കേരളഹൗസിൽ നിന്ന് താമസം മാറണമെന്നുമുള്ള നിർദ്ദേശങ്ങൾ സുരേഷ് ഗോപി അംഗീകരിച്ചു. പെട്രോളിയം മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഗോൾഫ് ലിങ്ക് ഗസ്റ്റ്ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്. പെട്രോളിയം മന്ത്രാലയത്തിൽ കുറഞ്ഞത് ഒരു ദിവസവും ടൂറിസം മന്ത്രാലയത്തിൽ രണ്ട് ദിവസവും ആഴ്ച്ചയിൽ ഉണ്ടായിരിക്കണം. പേഴ്സണൽ സ്റ്റാഫിൽ നിലവിൽ ഒഴിവുള്ള 12 പോസ്റ്റുകൾ നികത്തണം. ഫസ്‌റ്റ് പി. എയെ മാത്രമാണ് ഇതുവരെ നിയമിച്ചത്.
അതേസമയം ഒറ്റക്കൊമ്പൻ എന്ന ചിത്രം പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഒരു വർഷം 45 ദിവസം മാറ്റിവച്ച് സിനിമ അഭിനയം അനുമതിയോടെ തുടരാമെന്നും നിർദേശിച്ചെന്നാണ് വിവരം. ശ്രീ ഗോകുലം ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ ഉടൻ ചിത്രീകരണം പൂർത്തിയാക്കും.ഇക്കാര്യം വെളിപ്പെടുത്തി സുരേശ് ഗോപി തന്നെ പ്രതികരിക്കുകയായിരുന്നു.
ഊഹാപോഹങ്ങൾക്ക് ഇടമില്ല എന്ന കുറിപ്പോടെയുള്ള എസ് ജി 250 എന്നെഴുതിയ ഒരു ചിത്രം Fb പോസ്റ്റായി സുരേഷ് ഗോപി പങ്ക് വച്ചിട്ടുണ്ട്. കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്‍റെ ഒരു പോസ്റ്റര്‍ ആണ് അത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും എന്ന് സൂചിപ്പിച്ചുകൊണ്ട് 2025 എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.