പ്രമേയത്തിനൊപ്പം നിന്ന എൽഡിഎഫിനും യുഡിഎഫിനുമെതിരെ നിലപാടെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
വഖഫ് നിയമഭേദഗതിക്കെതിരെ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതിലെ അതൃപ്തി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കി ക്രിസ്ത്യൻ സംഘടനകൾ. പ്രമേയത്തിനൊപ്പം നിന്ന എൽഡിഎഫിനും യുഡിഎഫിനുമെതിരെ നിലപാടെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ALSO READ: കൊടകര കുഴല്‍പ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം മുനമ്പത്ത്, വഖഫ് ബോർഡ് തർക്കമുന്നയിച്ച ഭൂമിയിൽ നിന്നും നൂറ് കണക്കിന് കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുമ്പോൾ, കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതാണ് ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിന് കാരണമായത്. ഉപതെരഞ്ഞെടുപ്പിൽ ഇത് ചർച്ചയാക്കി എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്ക് മറുപടി നൽകണമെന്നാണ് സംഘടനകളിൽ ഉയർന്നിട്ടുള്ള ചർച്ച.
സ്ഥാനാർഥികൾ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ സമുദായ നേതാക്കളെ കാണുന്നതിലും എതിർപ്പുണ്ട്. പാലക്കാട്ടെ നെൽകർഷകരുടെ പ്രശ്നങ്ങൾ ഒരു മുന്നണിയും ഗൗരവമായി ചർച്ച ചെയ്യുന്നില്ലെന്നും വിമർശനമുണ്ട്. കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പ് മനസ്സിലായതോടെ അവസരം ഉപയോഗപെടുത്താൻ ബിജെപിയും , അമർഷം തണുപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് മുന്നണികളും രംഗത്തുണ്ട്.