fbwpx
രക്തസാക്ഷി മരിക്കുന്നില്ല; 'സഖാവ്' പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Sep, 2024 09:53 PM

തളരാത്ത മനസും ചിന്തയുമായി ഇത്രയം കാലം ജീവിച്ച പുഷ്പൻ കേരളത്തിലെ ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിലെ എക്കാലത്തേയും വൈകാരിക മുഖമായിരുന്നു

KERALA


കൂത്തുപറമ്പ് സമര നായകൻ പുഷ്പന് ചൊക്ലിയിലെ വസതിയിൽ അന്ത്യാഭിവാദ്യങ്ങളേകി ജന്മനാട്. നാടിൻ്റെ സഹന സൂര്യന് വൈകാരികമായ യാത്രയയപ്പാണ് പാർട്ടിയും പ്രവർത്തകരും നൽകിയത്. നിലക്കാത്ത മുദ്രാവിളിയുടെ അകമ്പടിയോടെ, കാലങ്ങളായി പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന്‍റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയായി.

എം.വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. രാഗേഷ്, എം. വിജിൻ എംഎൽഎ, എ.എ. റഹീം തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ അന്തിയഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു.  'സഖാവ് മരിച്ചിട്ടില്ല ഇനിയും ജീവിക്കും, എന്നും കരുത്താണ് പുഷ്പൻ' തുടങ്ങിയ അഭിവാദ്യത്തോടെയാണ് പ്രിയ സഖാവിനെ നാടൊന്നടങ്കം യാത്രാമൊഴി നൽകിയത്. 

READ MORE:  പുഷ്പനെ അറിയാമോ..ഞങ്ങടെ പുഷ്പനെ അറിയാമോ? വിട വാങ്ങിയത് കേരളത്തിലെ പാർട്ടി പ്രവർത്തകർ നെഞ്ചേറ്റിയ രണഗാഥയിലെ രക്തപുഷ്പം

കോഴിക്കോട് ഡിവൈഎഫ്ഐ ഓഫീസായ യൂത്ത് സെന്ററിൽ നിന്ന് രാവിലെ എട്ട് മണിക്ക് വിലാപയാത്ര പുറപ്പെട്ടു. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. രാവിലെ 11 മണിയോടെ മൃതദേഹം തലശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്തിമോചപാരം അർപ്പിച്ചു. പിന്നീട് അന്ത്യയാത്ര കൂത്തപ്പറമ്പിലെത്തിയപ്പോൾ വൈകാരികമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷിയായത്.

തളരാത്ത മനസും ചിന്തയുമായി ഇത്രയം കാലം ജീവിച്ച പുഷ്പൻ കേരളത്തിലെ ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിലെ എക്കാലത്തേയും വൈകാരിക മുഖമായിരുന്നു. സൈമൺ ബ്രിട്ടോയ്ക്കും മുകളിൽ പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ നെഞ്ചിലേറ്റി. നീണ്ട 30 വർഷം തളർച്ചയിൽ ജീവിച്ചപ്പോഴും പാർട്ടിയുടെ അടിയുറച്ച നിലപാടുകളില്‍ നിന്നും വ്യതിചലിക്കാത്ത നേതാവായിരുന്നു അദ്ദേഹം.

READ MORE: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ നിര്യാണം; തലശ്ശേരി, കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ നാളെ സിപിഎം ഹർത്താൽ

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പൻ്റെ ആരോഗ്യ നില, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയായിരുന്നു മരണം.


WORLD
ഇനി 31 വര്‍ഷം കഴിഞ്ഞ് കാണാം...; മിനി മൂണിനോട് യാത്ര പറഞ്ഞ് ഭൂമി
Also Read
user
Share This

Popular

NATIONAL
WORLD
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തോല്‍വി; കോൺഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ രാജിവെച്ചു