fbwpx
ലക്കി ഭാസ്‌കര്‍ ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Nov, 2024 12:23 PM

ചിത്രം ആഗോളതലത്തില്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു

TELUGU MOVIE


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 28ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകും. ദീപാവലി റിലീസായ ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം ആഗോളതലത്തില്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.

'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നത്.


സുമതി എന്ന കഥാപാത്രമായി നായിക മീനാക്ഷി ചൌധരി എത്തുമ്പോള്‍ തന്റെ അതിശയകരമായ ദൃശ്യങ്ങള്‍ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകന്‍ നിമിഷ് രവിയും ബ്രഹ്‌മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്‌ളാനും കയ്യടി നേടുന്നു. സംഗീതസംവിധായകന്‍ ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നവീന്‍ നൂലി. പിആര്‍ഒ- ശബരി.



NATIONAL
ഷാഹി ജമാ മസ്ജിദ് സര്‍വേയ്‌ക്കെതിരായ പ്രതിഷേധം; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി, 400 പേർക്കെതിരെ കേസ്
Also Read
View post on X
user
Share This

Popular

NATIONAL
NATIONAL
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഒഴിവാക്കാനാകില്ല; ഹർജികള്‍ തള്ളി സുപ്രീം കോടതി