യുവാക്കളെ പാർട്ടയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്നതടക്കമുള്ള വിമർശനങ്ങളാണ് സംഘടനാ റിപ്പോർട്ടിലുള്ളത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താനും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ കൊടി ഉയരും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ അഭാവത്തിൽ പ്രധാന നേതാക്കൾ ചേർന്നാകും സമ്മേളനം നയിക്കുക. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാകും പാർട്ടി കോൺഗ്രസ് നടപടികള്‍ നിയന്ത്രിക്കുക.
ബി.വി രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പാർട്ടി കോൺഗ്രസിൻ്റെ പ്രധാന അജണ്ടകളിൽ ഒന്ന് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്നതാണ്. സമ്മേളനത്തിൽ പുതിയ പി.ബി അംഗങ്ങളെയും കണ്ടെത്തും. അതിനിടെ പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനെ മുൻപ് തന്നെ സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ചോർന്നു.
Also Read; പൃഥ്വിരാജിന് കാപട്യവും ഇരട്ടത്താപ്പും, എല്ലാം മോഹന്‍ലാലിന്റെ തോളില്‍ചാരി മാറിനിന്നു; എമ്പുരാനെതിരെ വീണ്ടും RSS മുഖവാരിക
യുവാക്കളെ പാർട്ടയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്നതടക്കമുള്ള വിമർശനങ്ങളാണ് സംഘടനാ റിപ്പോർട്ടിലുള്ളത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താനും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ആശാ പ്രവർത്തകരെ കുറിച്ചും റിപ്പോർട്ട് പ്രതിപാദിക്കുന്നു. ആശ പ്രവർത്തകർക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാനായില്ലെന്നാണ് പരാമർശം. സംഘടന റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.