അതേസമയം, വയനാട് സുൽത്താൻ ബത്തേരി ടൗണിലും പുലിയിറങ്ങി
തൃശൂർ ചാലക്കുടിയിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ വീണ്ടും പുലിയെ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണമ്പോഴുഴ ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുലിയുടേത് ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
നാല് കൂടുകളും 100 ക്യാമറകളും സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് വീണ്ടും പുലിയെ കണ്ടെത്തിയത്. നഗര ഹൃദയത്തിലെ ജനവാസ മേഖലയിലാണ് പുലിയെത്തിയത്.
ALSO READ: പെരുന്നാൾ ആഘോഷത്തിനായി ഗൂഡല്ലൂരിലെത്തിയ സംഘത്തിന് നേരെ കടന്നൽ ആക്രമണം; ഒരാൾ മരിച്ചു
അതേസമയം, വയനാട് സുൽത്താൻ ബത്തേരി ടൗണിലും പുലിയിറങ്ങി. ഫെയർലാന്റ് കോളനിയിൽ ഇന്ന് രാവിലെ അഞ്ചേകാലോടെയാണ് പുലിയെ കണ്ടത്. പ്രദേശവാസിയായ കളരികണ്ടി സുബൈറാണ് പുലിയെ കണ്ടത്. താലൂക്ക് ആശുപത്രി റോഡ് മറികടന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.