അധികൃതർ നൽകിയ കണക്കുകളനുസരിച്ച് മൊത്തം 15 പേരെയാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഗുരുതരാവസ്ഥയിലായ 3 പേരെ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്നയിലേക്ക് മാറ്റി.
ബിഹാറിൽ വ്യാജമദ്യം കഴിച്ച് നാലുപേർ മരിച്ചതായി റിപ്പോർട്ട്. സിവാനിലാണ് ദുരന്തം ഉണ്ടായത്. നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സിവാൻ ജില്ലാ മജിസ്ട്രേറ്റ് മുകുൾ കുമാർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
അധികൃതർ നൽകിയ കണക്കുകളനുസരിച്ച് മൊത്തം 15 പേരെയാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഗുരുതരാവസ്ഥയിലായ 3 പേരെ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്നയിലേക്ക് മാറ്റി.
Also Read: ഭർത്താവും ഭർതൃ വീട്ടുകാരും ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു; ഡോക്ടറായ യുവതി ജീവനൊടുക്കി
സംഭവത്തിൽ ഭഗവാൻപൂർ എസ്എച്ച്ഒയ്ക്കും, പ്രൊഹിബിഷൻ എസ്ഐയ്ക്കുമെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും സിവാൻ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.