അതിതീവ്രമായി തുടരുന്ന ന്യൂനമർദവും കേരളത്തിനും ഗുജറാത്ത് തീരത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദ പാത്തിയുമാണ് ശക്തമായ മഴയ്ക്ക് കാരണം
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകള്‍ക്ക് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകള്‍ക്കാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലേർട്ടുമാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്.
അതിതീവ്രമായി തുടരുന്ന ന്യൂനമർദവും കേരളത്തിനും ഗുജറാത്ത് തീരത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദ പാത്തിയുമാണ് ശക്തമായ മഴയ്ക്ക് കാരണം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ALSO READ: കനത്ത മഴ; ഉത്തരേന്ത്യയിലും ത്രിപുരയിലും വെള്ളപ്പൊക്ക ദുരിതം തുടരുന്നു
ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകള്‍ക്കാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.