fbwpx
മുനമ്പം വഖഫ് ഭൂമി പ്രശ്നം: നാട്ടുകാർക്ക് പിന്തുണയുമായി എറണാകുളം ഗ്രാൻഡ് മസ്‌ജിദ് ഇമാം
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Nov, 2024 01:07 PM

മുനമ്പം ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16 ന് ഓൺലൈൻ ആയാണ് യോഗം ചേരുക

KERALA


മുനമ്പം വഖഫ് ഭൂമിപ്രശ്നത്തിൽ നാട്ടുകാർക്ക് പിന്തുണയുമായി എറണാകുളം ഗ്രാൻഡ് മസ്‌ജിദ് ഇമാം. പണം നൽകി ഭൂമി വാങ്ങിയവരെ ഒഴിപ്പിക്കുന്നത് നീതികേടെന്ന് ഇമാം ഫൈസൽ അസ്ഹരി വ്യക്തമാക്കി. മുനമ്പത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ മുസ്ലിം സംഘടനകൾ അനുകൂലിക്കില്ലെന്നും,  സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും ഇമാം ഫൈസൽ അസ്‌ഹരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ഒരാൾക്ക് പോലും ഭൂമി നഷ്ട്ടമാവില്ലെന്ന് വൈപ്പിൻ എംഎൽഎ കെ. എൻ. ഉണ്ണികൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ജനങ്ങൾക്കിടയിൽ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായും ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. താൻ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: തിരൂര്‍ സതീശിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; ഫോട്ടോ പുറത്ത്

മുനമ്പം ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16 ന് ഓൺലൈൻ ആയാണ് യോഗം ചേരുക. നിയമ മന്ത്രി, റവന്യൂ മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി, വഖഫ് ബോർഡ്‌ ചെയർമാൻ, സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എന്നാൽ വിഷയത്തിൽ  സർവ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന് അറിയിച്ചു. ഒരു മുസ്ലീം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ALSO READ: സാദിഖലി തങ്ങൾക്കെതിരായ പരാമർശം: ഉമർ ഫൈസി മുക്കത്തെ മാറ്റണമെന്ന പ്രമേയവുമായി സമസ്ത മലപ്പുറം ജില്ലാ മുശാവറ കമ്മിറ്റി

അതേസമയം മുനമ്പം വിഷയത്തിൽ വഖഫ് നടത്തുന്ന അവകാശവാദം സ്വമേധയാ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വഖഫ് ബോർഡ് നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം തെറ്റായിപ്പോയെന്ന് ഇരു മുന്നണികളും സമ്മതിക്കണം.  കേരളത്തിൽ അവകാശവാദമുന്നയിച്ച 28 സ്ഥലങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കണമെന്നും, വിഷയത്തിൽ സംസ്ഥാന വ്യാപക ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

NATIONAL
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍