fbwpx
IPL 2025; സ്വന്തം മണ്ണിൽ അഭിമാന പോരാട്ടത്തിന് ആർസിബി; വെല്ലുവിളി ഏറ്റെടുത്ത് ഗുജറാത്ത് ടൈറ്റൻസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Apr, 2025 10:33 AM

പുതിയ നായകൻ രജത് പട്ടിദാറിന് കീഴിൽ പുതിയ ഊർജത്തോടെയാണ് ആർസിബിയുടെ പോരാട്ടം. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ ഈഡൻഗാർഡൻസിൽ വീഴ്ത്തിയ ആർസിബി 17 വർഷങ്ങൾക്ക് ശേഷം ചെന്നൈയെ ചെപ്പോക്കിൽ കീഴടക്കിയ ആവേശവുമായാണ് ഇറങ്ങുന്നത്.

IPL 2025

ഐപിഎൽ പതിനെട്ടാം അങ്കം ഒടുവിൽ ആവേശക്കോട്ടയായ ബെംഗളൂരുവിലേക്ക് എത്തുകയാണ്.സ്വന്തം മണ്ണിൽ ആർസിബി ഇരട്ടിക്കരുത്തരായി ഗുജറാത്ത് ടൈറ്റൻസിനെ വരവേൽക്കുന്നു.ജയിച്ച് ജയിച്ച് ഐപിഎൽ പട്ടികയുടെ അമരത്താണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു.ഗുജറാത്താകട്ടെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം വിജയവഴിയിലെത്തിയ ശേഷമാണ് മൂന്നാം പോരിന് ആർസിബിക്കെതിരെ ഇറങ്ങുന്നത്.

പുതിയ നായകൻ രജത് പട്ടിദാറിന് കീഴിൽ പുതിയ ഊർജത്തോടെയാണ് ആർസിബിയുടെ പോരാട്ടം.ആദ്യ മത്സരത്തിൽ കൊൽക്കത്തയെ ഈഡൻഗാർഡൻസിൽ വീഴ്ത്തിയ ആർസിബി 17 വർഷങ്ങൾക്ക് ശേഷം ചെന്നൈയെ ചെപ്പോക്കിൽ കീഴടക്കിയ ആവേശവുമായാണ് ഇറങ്ങുന്നത്. മുന്നിൽ നിന്ന് നയിക്കുന്ന നായകൻ തന്നെയാണ് ടീമിൻ്റെ കരുത്ത്. ആദ്യ മത്സരത്തിൽ 16 പന്തിൽ 34 റൺസെടുത്ത രജത് പാട്ടിദർ ചെന്നൈക്കെതിരെ അർധ സെഞ്ച്വറി നേടി കളിയിലെ താരവുമായി.


വിരാട് കോലി തൻ്റെ യഥാർഥ ഫോമിലേക്ക് എത്തിയില്ല എങ്കിൽ കൂടി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചതിലുള്ള പ്രതീക്ഷയാണ് ആർസിബി ആരാധകർക്ക്.ഫിൽ സാൾട്ടിനൊപ്പം ഓപ്പണിംഗിൽ രണ്ട് മത്സരത്തിലും മികച്ച തുടക്കം നൽകാനായത് ടീമിൻ്റെ വിജയത്തിൽ നിർണായകമായി.ആദ്യ മത്സരത്തിൽ ഓപ്പണർമാർ 95ഉം രണ്ടാം മത്സരത്തിൽ 45ഉം റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.. കോലി ഫോം തുടർന്നാൽ ആർസിബിയെ തടയുക എളുപ്പമല്ല.


Also Read;IPL 2025 | LSG vs PBKS | നിസാരം..! ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ്; ജയം 8 വിക്കറ്റിന്


കോലിയും ഫിൽ സാൾട്ടും രജത് പാട്ടിദറു മാത്രമല്ല , ദേവ്ദത്ത് പടിക്കൽ, ലിയാം ലിവിങ്സ്റ്റൺ ,ജിതേഷ് ശർമ, ടിം ഡേവിഡ്. ക്രുനാൽ പണ്ഡ്യ, ഏത് സ്കോറും പടുത്തുയർത്താനുള്ള സംഘം എന്നുമെന്നത് പോലെ ഇന്നും ആർസിബി കരുത്ത്.ബൗളിംഗ് ആണ് എന്നും ആർസിബിയുടെ തലവേദനയെങ്കിൽ ഇത്തവണ പ്രതിഭാധാരാളിത്തമാണ് ആർസിബി നിരയിൽ. ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം യാഷ് ദയാലും ചേരുന്ന പേസ് നിര എന്നേത്തേക്കാളും ശക്തർ. ക്രുനാൽ പണ്ഡ്യയും, സുയാഷും ലിയാം ലിവിങ്‌സ്റ്റൺ കൂടി ചേരുമ്പോൾ ബൗളിംഗിലും ആർസിബിക്ക് ആശങ്കയില്ല.


ഗുജറാത്തും സീസണിൽ കാഴ്ചവയ്ക്കുന്നത് മിന്നും പ്രകടനം.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോറ്റെങ്കിലും ഗുജറാത്ത് നേടിയത് 232 റൺസ്.രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത ആത്മവിശ്വാസവുമായാണ് ഗില്ലും സംഘവും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.


നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ആർസിബിക്കെന്ന് പറഞ്ഞാ തെറ്റില്ല. നേരിട്ട 5 മത്സരങ്ങളിൽ മൂന്നിൽ ആർസിബിയും രണ്ടിൽ ഗുജറാത്തും ജയിച്ചു.സമീപകാല പ്രകടനവും ആർസിബിക്ക് അനുകൂലമാണ്. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും ഗുജറാത്തിനെ തോൽപ്പിക്കാനായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്.


MALAYALAM MOVIE
ലോകത്ത് എല്ലായിടത്തും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; എമ്പുരാൻ വിവാധങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്
Also Read
user
Share This

Popular

NATIONAL
KERALA
സിപിഐഎം പാർട്ടി കോൺഗ്രസ് രണ്ടാംദിനം; രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന്