നെതന്യാഹു മുന്നോട്ട് വച്ച പുതിയ വ്യവസ്ഥകളിൽ ഒന്ന്, ഇടനാഴിയുടെ നിയന്ത്രണം ഇസ്രയേലിന് വേണമെന്നാണ്.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇസ്രയേൽ- ഹമാസ് യുദ്ധം ഒരു വർഷത്തോട് അടുക്കുമ്പോഴും സമാധാന ചർച്ചകൾ അനന്തമായി നീളുകയാണ്. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് വിലങ്ങുതടിയാകുന്നതാകട്ടെ ഫിലാഡൽഫി കോറിഡോറും. ആദ്യഘട്ടത്തിൽ യുഎസ് മുന്നോട്ട് വച്ച വ്യവസ്ഥകൾ ഇരുപക്ഷവും ഭാഗികമായെങ്കിലും അംഗീകരിച്ചെന്ന റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നത്. എന്നാൽ ഇസ്രയേൽ മുന്നോട്ട് വച്ച പുതിയ വ്യവസ്ഥകളാണ് സമാധാന ചർച്ചകളിൽ വിലങ്ങുതടിയാകുന്നത്.
ഗസയ്ക്കും ഈജിപ്തിനും മധ്യേയുള്ള സൈനിക നിയന്ത്രണമില്ലാത്ത അതിർത്തി പ്രദേശമായിരുന്നു ഫിലാഡൽഫി ഇടനാഴി. നെതന്യാഹു മുന്നോട്ട് വച്ച പുതിയ വ്യവസ്ഥകളിൽ ഒന്ന്, ഇടനാഴിയുടെ നിയന്ത്രണം ഇസ്രയേലിന് വേണമെന്നാണ്. ഈ നീക്കമാണ് ഹമാസിനെയും ചൊടിപ്പിക്കുന്നത്. ഈ ഇടനാഴിയിലൂടെ ഈജിപ്തിൽ നിന്ന് ആയുധങ്ങൾ ഉൾപ്പടെ കടത്താൻ ഹമാസ് ശ്രമിക്കുമെന്നാണ് ഇസ്രയേലിൻ്റെ വാദം. നിലവിൽ കോറിഡോർ ഇസ്രയേലിൻ്റെ നിയന്ത്രണത്തിലാണ്.
Also Read; വെസ്റ്റ്ബാങ്കിലെ ജെനിനിൽ നിന്ന് പിൻവാങ്ങി ഇസ്രയേൽ സേന
ഇസ്രയേൽ സ്വീകരിക്കുന്ന നിലപാടിൽ ഈജിപ്തിനും അതൃപ്തിയുണ്ട്. പ്രത്യേകിച്ച് ഈജിപ്ത് ഗാസ അതിർത്തിയിലാണ് ഇടനാഴി എന്നിരിക്കെയാണ് നെതന്യാഹുവിൻ്റെ ഈ കടുംപിടിത്തം.
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിലും ഈജിപ്ത് അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. അതേ സമയം ഈജിപ്ത് ഇടനാഴി സംരക്ഷിക്കുന്നില്ലെന്ന നിലപാടാണ് ഇസ്രയേലിനുള്ളത്.
Also Read; 'നന്മ വളർത്താനും തിന്മ തടയാനും' പുതിയ നിയമവുമായി താലിബാൻ
ഹമാസ് ബന്ദിയാക്കിയവരിൽ, ആറ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ വലിയ പ്രതിഷേധമാണ് നെതന്യാഹു സർക്കാരിനെതിരെ ഇസ്രയേലിൽ ഉയരുന്നത്. വേഗത്തിൽ ബന്ദികളെ അതേ സമയം ഫിലാഡൽഫി കോറിഡോറിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ മുന്നോട്ട് പോകുകയാണ് നെതന്യാഹു.