സാധാരണക്കാർ ജി.എസ് ടി നൽക്കുമ്പോൾ അദാനിയും അംബാനിയും ജനങ്ങളെ കൊള്ളയടിയുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രധാനമന്ത്രിയെയും അമിത്ഷായെയും കടുത്ത ഭാഷയിലാണ് ചടങ്ങിൽ പ്രസംഗിച്ച മല്ലികാർജ്ജുന ഖാർഗെ വിമർശിച്ചത്. ഇരുവരും 100 കൊല്ലം നരകത്തിൽ കിടക്കേണ്ടിവരും എന്നായിരുന്നു എഐസിസി അദ്ധ്യക്ഷൻ്റെ വിമർശനം.
പതിനായിരങ്ങളെ അണിനിരത്തി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ പുതിയ സമരമുഖം തുറന്ന് കോൺഗ്രസിൻ്റെ ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ റാലി. ഭരണഘടന ഡോ. ബാബാ അബ്ദേക്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മൗവ്വയിൽ നടന്ന പൊതുസമ്മേളനത്തിൽ അദാനി അംബാനി വ്യവസായികളെ പേര് എടുത്ത് പറഞ്ഞ് അക്രമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.
സാധാരണക്കാർ ജി.എസ് ടി നൽക്കുമ്പോൾ അദാനിയും അംബാനിയും ജനങ്ങളെ കൊള്ളയടിയുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രധാനമന്ത്രിയെയും അമിത്ഷായെയും കടുത്ത ഭാഷയിലാണ് ചടങ്ങിൽ പ്രസംഗിച്ച മല്ലികാർജ്ജുന ഖാർഗെ വിമർശിച്ചത്. ഇരുവരും 100 കൊല്ലം നരകത്തിൽ കിടക്കേണ്ടിവരും എന്നായിരുന്നു എഐസിസി അദ്ധ്യക്ഷൻ്റെ വിമർശനം.
നരേന്ദ്രമോദി സർക്കാറിനെയും അദാനി അംബാനി വ്യവസായികൾക്കും എതിരെ ആഞ്ഞടിച്ച്കൊണ്ടാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. കേന്ദ്രബജറ്റ് തയ്യറാക്കുന്ന 90 പേരിൽ ഒരാൾപോലും ആദിവാസിയില്ല. രാജ്യത്തെ പൊതുസമ്പത്ത് പങ്ക് വെക്കുന്ന ബജറ്റിൽ ആർക്ക് എന്ത് നൽകണമെന്ന് തീരുമാനം എടുക്കുന്നവരിൽ ഒരാൾ പോലും 50 ശതമാനം വരുന്ന ജനവിഭാഗത്തിൽ നിന്നില്ല.ജുഡിഷ്യറിയിൽ എത്ര ആദിവാസികളുണ്ട്.രാജ്യത്തെ 500 കോടിശ്വരൻമാരിൽ എത്ര ദളിതരുണ്ട്. ഇതെല്ലാം പുറത്ത് വരാനാണ് ജാതി സെൻസസ്.
Also Read; വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം
നരേന്ദ്രമോദിയും അമിത്ഷായും ഗംഗയിൽ എത്രമുങ്ങിയിട്ടും കാര്യമില്ല. സാധാരണക്കാരെയും ദളിതരെയും ദ്രോഹിച്ചതിനാൽ അവരുടെ ശാപം മൂലം 100 വർഷമെങ്കിലും നരകത്തിൽ കിടക്കുമെന്ന് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഖെ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി യോഗത്തിന് എത്തിയിരുന്നില്ല.കെ.സി വേണുഗോപാൽ ,കേരളത്തിൻ്റെ ചുമതലയുള്ള ദീപാദാസ്മുൻഷി അടക്കം മുഴുവൻ ഭാരവാഹികളും റാലിക്ക് എത്തിയിരുന്നു. ജെബിമേത്തർ എംപിയും യോഗത്തിൽ പങ്കെടുത്തു