fbwpx
സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ല; സമത്വമല്ല, വേണ്ടത് സാമൂഹ്യ നീതി: പിഎംഎ സലാം
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Jan, 2025 10:27 AM

ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി

KERALA


സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സലാം ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും തുല്യരെന്നത് അപ്രായോഗികമാണ്. സ്ത്രീയും പുരുഷനും തുല്യമാണെന്ന്, ലോകം അംഗീകരിച്ചിട്ടുണ്ടോയെന്നും പിഎംഎ സലാം ചോദ്യം ഉന്നയിച്ചു.


ALSO READ'അളവെടുപ്പിന് ഞങ്ങളില്ല, അദ്ദേഹമോ അദ്ദേഹത്തിന്റെ പാർട്ടിയോ പറയണം'; സുരേഷ് കുറുപ്പിനെ കോൺഗ്രസ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തിരുവഞ്ചൂരിൻ്റെ മറുപടി



ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സമത്വമല്ല, തുല്യ നീതിയാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ALSO READജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പ്രമുഖർ പരിഗണനയിൽ; സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയിൽ തുടക്കം


സമത്വം എന്നത് നടപ്പിലാക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ, വീട്ടിലോ, സ്കൂളിലോ, ബസിലോ പോലും പരിഗണിക്കാത്ത കാര്യമാണെന്നും, സ്വന്തം വീട്ടിൽ ആദ്യം ഇത്തരം സമത്വം ഉണ്ടാക്കൂ, എന്നിട്ടാവാം ബാക്കിയെന്നും പിഎംഎ സലാം വ്യക്തമാക്കി.


KERALA
സർക്കാരിന് ഓയാസിസ് കമ്പനിയോട് ഫേവറൈറ്റിസം, അനുമതി നൽകിയത് ഘടക കക്ഷികളെ വിശ്വസിത്തിലെടുക്കാതെ; രമേശ്‌ ചെന്നിത്തല
Also Read
user
Share This

Popular

KERALA
KERALA
ബാലരാമപുരത്ത് കുഞ്ഞിൻ്റെ കൊലപാതകത്തിൽ ട്വിസ്റ്റ്; ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് അമ്മാവൻ്റെ കുറ്റസമ്മതം, പെങ്ങളെ സഹായിക്കാനെന്ന് മൊഴി!