fbwpx
മുത്തശ്ശന്റെ ഓര്‍മകള്‍ തേടിയുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ യാത്ര; വര്‍ഷങ്ങളായി തുടരുന്ന അന്വേഷണം
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Nov, 2024 12:17 PM

ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമിയില്‍ വീണ്ടും എത്തണമെന്ന ആഗ്രഹമാണ് സഞ്ജീവ് ഖന്നയുടെ അന്വേഷണത്തിന് പിന്നില്‍

NATIONAL


ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയ്ക്ക് അമൃത്സറുമായുള്ള മാനസിക അടുപ്പത്തെക്കുറിച്ച് അധികം ആളുകള്‍ക്ക് അറിയില്ല. ആ അടുപ്പത്തിനു പിന്നിലുള്ള കഥയ്ക്ക് സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തോളം പഴക്കമുണ്ട്. അമൃത്സറിലേക്കുള്ള ഓരോ യാത്രയും സഞ്ജീവ് ഖന്നയ് തന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം കൂടിയാണ്. 

കഥ തുടങ്ങുന്നത് സഞ്ജീവ് ഖന്നയുടെ മുത്തശ്ശന്‍ സര്‍വ് ദയാലില്‍ നിന്നാണ്. ബ്രിട്ടീഷ് ഭരണകാലത്തെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു സര്‍വ് ദയാല്‍. 1919 ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് രൂപീകൃതമായ കോണ്‍ഗ്രസ് കമ്മിറ്റിയിലെ അംഗവുമായിരുന്നു അദ്ദേഹം.

അക്കാലത്ത് ജാലിയന്‍വാലാ ബാഗിന് സമീപമുള്ള കത്ര ഷേര്‍ സിംഗിലും ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയിലും ഓരോ വീടുകള്‍ വാങ്ങി. പിന്നീട്, 1947 സ്വാതന്ത്ര്യ സമരകാലത്ത് കത്ര ഷേര്‍ സിംഗിലെ വീട് തീവെപ്പില്‍ നശിച്ചു. പക്ഷേ, സര്‍വ് ദയാല്‍ ആ വീട് പിന്നീട് പുതുക്കി നിര്‍മിച്ചിരുന്നു.


Also Read: അയോധ്യ കേസ്, സ്വവർഗ വിവാഹം, ആർട്ടിക്കിൾ 370... സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ സുപ്രധാന വിധികൾ


സഞ്ജീവ് ഖന്നയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ പിതാവിനൊപ്പം ഈ വീട്ടില്‍ അദ്ദേഹം എത്തിയിരുന്നു. അതായിരുന്നു മുത്തശ്ശന്‍ നിര്‍മിച്ച വീട്ടിലെ അദ്ദേഹത്തിന്റെ ആദ്യത്തേയും അവസാനത്തേയും വിരുന്ന്. 1970 ല്‍ സര്‍വ് ദയാലിന്റെ മരണ ശേഷം ഈ വീട് വില്‍പ്പന നടത്തിയതായാണ് രേഖകള്‍ പറയുന്നത്.

കാലക്രമേണ പ്രദേശത്തിന്റെ രൂപവും ഭാവവുമെല്ലാം മാറി. സര്‍വ് ദയാല്‍ നിര്‍മിച്ച വീട് കാലചക്രത്തിലെവിടെയോ മാഞ്ഞുപോയി. എങ്കിലും ഓരോ തവണ അമൃത്സറില്‍ എത്തുമ്പോഴും സഞ്ജീവ് ഖന്ന തന്റെ വേരുകള്‍ തേടിയുള്ള യാത്രയിലാകും. സ്ഥലവും ചുറ്റുപാടുകളുമെല്ലാം അപ്പാടെ മാറിയതിനാല്‍ വീട് കണ്ടെത്താന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം തന്റെ ശ്രമങ്ങള്‍ ഉപേക്ഷിച്ചില്ല.

Also Read: "എൻ്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ"; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്


രാജ്യത്തെ അറിയപ്പെടുന്ന ന്യായാധിപനായിരുന്ന ജസ്റ്റിസ് എച്ച്. ആര്‍ ഖന്നയുടെ മകനാണ് സഞ്ജീവ് ഖന്ന. എച്ച്.ആര്‍ ഖന്നയുടെ പിതാവാണ് സര്‍വ് ദയാല്‍. സർവ് ദയാല്‍ ഹിമാചലില്‍ നിര്‍മിച്ച വീട് ഇന്നും സംരക്ഷിച്ചു വരുന്നുണ്ട്. മുത്തശ്ശന്‍ എന്നര്‍ഥം വരുന്ന 'ബൗജി' എന്ന സൈന്‍ ബോര്‍ഡും അവിടെയുണ്ട്. ഇതേ പേരിലുള്ള സൈന്‍ ബോര്‍ഡ് കത്ര ഷേര്‍ സിംഗിലെ വസതിയിലും ഉണ്ടായിരുന്നു.

പിതാവിന്റെ കൈപിടിച്ചെത്തിയ മുത്തശ്ശന്റെ വീട്ടില്‍ ഇനിയൊരിക്കല്‍ കൂടി വിരുന്നിനെത്താന്‍ സാധിക്കില്ലെങ്കിലും, ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമിയില്‍ വീണ്ടും എത്തണമെന്ന ആഗ്രഹമാണ് സഞ്ജീവ് ഖന്നയുടെ അന്വേഷണത്തിന് പിന്നില്‍.

NATIONAL
ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെ,സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധൻ; ഓർമകളുമായി മല്ലികാർജുൻ ഖാർഗെ
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍