fbwpx
'കേരളത്തിലെ വ്യവസായ മേഖല തകർച്ചയിൽ, ഗ്രൗണ്ടിൽ നിൽക്കുന്നവർക്ക് അതറിയാം' ; തരൂർ പറഞ്ഞതല്ല യാഥാർഥ്യമെന്ന് കെ. സി വേണുഗോപാൽ
logo

ന്യൂസ് ഡെസ്ക്

Posted : 15 Feb, 2025 06:36 PM

കയർ ഉൾപ്പടെ എല്ല പരമ്പരാഗത മേഖലയും തകർച്ചയിലാണെന്നും ഗ്രൗണ്ടിൽ നിൽക്കുന്നവർക്ക് അതറിയാമെന്നും എംപി പറഞ്ഞു. ശശി തരൂർ എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. അത് അദ്ദേഹത്തോട് ചോദിച്ചിട്ട് പറയാമെന്നും കെ. സി. വേണു ഗോപാൽ പറഞ്ഞു.

KERALA


കേരളത്തിൻ്റെ വ്യാവസായിക മേഖലയിൽ വളർച്ചയെന്ന കോൺഗ്രസ് എംപി ശശി തരൂരിൻ്റെ ലേഖനത്തോട് മുഖം തിരിച്ച് കെ സി വേണുഗോപാൽ എംപി. തരൂർ പറഞ്ഞതല്ല യാഥാർഥ്യം. കേരളത്തിലെ വ്യവസായ മേഖല തകർച്ചയിലാണ്. കയർ ഉൾപ്പടെ എല്ല പരമ്പരാഗത മേഖലയും തകർച്ചയിലാണെന്നും ഗ്രൗണ്ടിൽ നിൽക്കുന്നവർക്ക് അതറിയാമെന്നും എംപി പറഞ്ഞു. ശശി തരൂർ എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. അത് അദ്ദേഹത്തോട് ചോദിച്ചിട്ട് പറയാമെന്നും കെ. സി. വേണു ഗോപാൽ പറഞ്ഞു.



കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.


Also Read; ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണം, വികസനം കാണണമെങ്കിൽ ഒരുമിച്ച് പോകണം; ശശി തരൂർ


സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ. മുരളീധരനും കോൺഗ്രസ് വക്താവ് പവൻ ഖേരയും തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തി.


എന്നാൽ ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നായിരുന്നു വിവാദത്തിൽ തരൂരിൻ്റെ പ്രതികരണം. കേരളത്തിലെ കമ്യൂണിസ്റ്റുകൾ വികസനത്തിന് ക്യാപിറ്റലിസമാണ് നല്ലതെന്ന് മനസ്സിലാക്കി. എന്ത് ചെയ്താലും തെറ്റാണെന്ന് പറയണം എന്നത് ശരിയായില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.വികസനം കാണണമെങ്കിൽ ഒരുമിച്ച് പോകണം. എല്ലാപാർട്ടികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അതാണ് ലേഖനത്തിൽ പറഞ്ഞതെന്നും തരൂർ ചൂണ്ടിക്കാട്ടി.



ട്രംപ് -മോദി കൂടിക്കാഴ്ചയെ തരൂർ പുകഴ്ത്തിയതിൽ ദേശീയ നേതൃത്വം നിലപാട് പറയുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അതേ സമയം വയനാട് ധനസഹായത്തിൽ കേന്ദ്രം സംസ്ഥാനത്തെ അപമാനിക്കുന്നുവെന്നും കെ. സി. വേണുഗോപാൽ പറഞ്ഞു. വായ്പ അല്ല നൽകേണ്ടത്, സഹായമാണ് അത് ഔദാര്യമല്ല അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


CRICKET
ഏഴ് പടുകൂറ്റൻ സിക്സറുകൾ, കണ്ടെടാ ഞാനെൻ്റെ പഴയ യുവരാജിനെ | VIDEO
Also Read
user
Share This

Popular

KERALA
KERALA
പി.സി. ജോർജിന്റെ 'ലൗ ജിഹാദ്' പ്രസംഗം: മുക്കം സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്താൻ റൂറല്‍ എസ്പിക്ക് നിർദേശം