ഓസ്ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച യുവി ഏഴ് കൂറ്റൻ സിക്സറുകളാണ് ബൗണ്ടറിക്ക് പുറത്തേക്ക് പായിച്ചത്.
വിൻ്റേജ് പ്രകടനങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കൂറ്റൻ സിക്സറുകളുമായി യുവരാജ് സിങ് ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 ക്രിക്കറ്റിലെ ആദ്യ സെമിയിൽ തകർത്തടിച്ചത്. ഓസ്ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച യുവി ഏഴ് കൂറ്റൻ സിക്സറുകളാണ് ബൗണ്ടറിക്ക് പുറത്തേക്ക് പായിച്ചത്. ഒരു ഫോറും നേടി.
പ്രായം 43 ആയെങ്കിലും തൻ്റെ പഴയ ടൈമിങ്ങിനും അനായാസമായി സിക്സറുകൾ പറത്താനുള്ള ശേഷിക്കും ഒരു പോറലുമേറ്റിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം തെളിയിച്ചു. നിർണായകമായ സെമി ഫൈനലിൽ 26 പന്തിൽ നിന്നാണ് യുവി ഫിഫ്റ്റി തികച്ചത്. ഓസീസ് ബൗളർമാരെ അനായാസം നേരിട്ട് ഏഴ് സിക്സും ഒരു ഫോറും താരം പറത്തി. ഒരോവറിൽ മൂന്ന് സിക്സറുകളും യുവി പറത്തിയിരുന്നു.
പുറത്താകുമ്പോൾ 30 പന്തിൽ നിന്ന് 59 റൺസ് ഇടങ്കയ്യൻ ബാറ്റർ നേടിയിരുന്നു. ദോഹെർത്തിയുടെ പന്തിൽ ഷോൺ മാർഷ് ക്യാച്ചെടുത്താണ് യുവി മടങ്ങിയത്.
14.3 ഓവറിൽ സ്കോർ ബോർഡിൽ 150/4 ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. നേരത്തെ ഇന്ത്യ മാസ്റ്റേഴ്സിൻ്റെ വെടിക്കെട്ടിന് തുടക്കമിട്ടത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറായിരുന്നു. 30 പന്തിൽ നിന്ന് ഏഴ് മനോഹരമായ ബൗണ്ടറികൾ സഹിതമാണ് സച്ചിൻ 42 റൺസെടുത്തത്.
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് മുന്നിൽ ഇന്ത്യൻ മാസ്റ്റേഴ്സ് 221 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ചു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ (42), യുവരാജ് സിങ് (56), യൂസഫ് പത്താൻ (23), സ്റ്റ്യുവർട്ട് ബിന്നി (36) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സുകളാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
30 പന്തിൽ നിന്ന് ഏഴ് മനോഹരമായ ബൗണ്ടറികൾ സഹിതമാണ് സച്ചിൻ 42 റൺസെടുത്തത്. ഹിൽഫെനോസിൻ്റെ പന്തിൽ വാട്സണ് ക്യാച്ച് സമ്മാനിച്ചാണ് സച്ചിൻ മടങ്ങിയത്.