fbwpx
'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ 75 കൊല്ലമായി ശ്രമിക്കുന്നു, കഴിഞ്ഞിട്ടില്ല'; ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട കെ.ആര്‍. മീരയുടെ പോസ്റ്റില്‍ വിവാദം
logo

ന്യൂസ് ഡെസ്ക്

Posted : 31 Jan, 2025 02:17 PM

'ഗോഡ്‌സെയെ ആദരിച്ച് ഹിന്ദു മഹാസഭ' എന്ന പത്രവാര്‍ത്തയും പോസ്റ്റിനൊപ്പം കെ.ആര്‍. മീര നല്‍കിയിട്ടുണ്ട്.

KERALA


ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെ.ആര്‍. മീര ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വിവാദം. 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ' എന്ന കുറിപ്പാണ് വിവാദത്തിന് വഴിവെച്ചത്.

'ഗോഡ്‌സെയെ ആദരിച്ച് ഹിന്ദു മഹാസഭ' എന്ന പത്രവാര്‍ത്തയും പോസ്റ്റിനൊപ്പം കെ.ആര്‍. മീര നല്‍കിയിട്ടുണ്ട്. അതേസമയം കെ.ആര്‍. മീരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുത്തുകാരി സുധാ മേനോന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. വളരെ ക്രൂരവും വസ്തുതാ വിരുദ്ധവുമായി പോസ്റ്റ് ആയിപ്പോയെന്ന് സുധാമേനോന്‍ കുറിച്ചു.


ALSO READ: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുടുംബവുമായി ബന്ധമുള്ള ജോത്സ്യനെ ചോദ്യം ചെയ്യുന്നു


'75 വര്‍ഷമായി ഗാന്ധിജിയുടെ ആത്മാവിനെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ നെഹ്റുവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുമല്ലോ? എന്താണ് ഗാന്ധിജിയെ തുടച്ചു നീക്കാന്‍ കോണ്‍ഗ്രസ് ചെയ്തത് എന്ന് വസ്തുതകളുടെ പിന്‍ബലത്തോടെ പറയു. സംഘപരിവാര്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നല്‍കുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ്. ഞാന്‍ അടക്കമുള്ള ഗാന്ധിയന്‍ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങേയറ്റം അപമാനകരമായ പോസ്റ്റിനോട് പ്രതിഷേധം അറിയിക്കുന്നു ചേച്ചീ,' എന്നും സുധ മേനോന്‍ കമന്റ് ചെയ്തിട്ടുണ്ട്.

'സുധയുടെ രോഷം എനിക്കു മനസ്സിലാകും. അതേ രോഷം കൊണ്ടുതന്നെയാണു ഞാനും എഴുതിയത്. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാല്‍ കഞ്ഞികുടിക്കാന്‍ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പറഞ്ഞതിന്റെ റിപ്പോര്‍ട്ടുകള്‍ എത്ര വേണമെങ്കിലും കിട്ടും. ഗാന്ധിജിയെ അധിക്ഷേപിച്ചാല്‍ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കില്ലെന്ന ഉറപ്പിന്‍മേല്‍,' എന്ന് കെ.ആര്‍. മീര മറുപടിയും നല്‍കുന്നുണ്ട്. കെ.ആര്‍. മീരയുടെ ഫേസ്ബുക്ക് പോസ്റ്റിനെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

MALAYALAM MOVIE
വയലന്‍സ് ഇനി ഒടിടിയിലേക്ക്; മാര്‍ക്കോ റിലീസ് ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
Also Read
user
Share This

Popular

KERALA
KERALA
സോളാര്‍ തട്ടിപ്പ് കേസ്: കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത നായര്‍ അടക്കം മൂന്ന് പേരെ വെറുതെവിട്ടു