മുഖ്യമന്ത്രിയും ഗവർണ്ണറുമടക്കം നിരവധി പ്രമുഖർ നാളെയും ബാവയ്ക്കു അന്ത്യാഞ്ജലി അർപ്പിക്കാനെത്തും.കാതോലിക് ബാവയുടെ സംസ്കാര ശ്രുശ്രൂഷകൾക്ക് വൈകുന്നേരത്തോടെ സമാപനമാകും.
അന്തരിച്ച യാക്കോബായ സഭാധ്യക്ഷൻ മാർ ബാസേലിയസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവയുടെ സംസ്കാര ശ്രുശ്രൂഷകൾ ആരംഭിച്ചു.കോതമംഗലത്തും പുത്തൻകുരിശുമായാണ് ചടങ്ങുകൾ. നാളെ വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് പാത്രീയാർക്കീസ് സെന്ററിൽ സംസ്കാരം നടക്കും.
ഇന്നലെ വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വിലാപയാത്രയായി കോതമംഗലം ചെറിയ പള്ളിയിൽ എത്തി.രാവിലെ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഉച്ചവരെ തുടർന്ന പൊതു ദർശനത്തിൽ ആയിരകണക്കിന് വിശ്വാസികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. തുടർന്നു കോതമംഗലം വലിയ പള്ളിയിലേക്ക് വിശ്വാസികളും പുരോഹിതരും കാതോലിക് ബാവക്ക് പ്രൗഡിയോടെ രാജകീയ യാത്ര ഒരുക്കി.
വൈകുന്നേരത്തോടെ ആദ്യഘട്ട ശ്രുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം പ്രത്യേകം സജ്ജാമാക്കിയ വാഹനത്തിൽ സഭാ ആസ്ഥാനമായ പുത്തൻ കുരിശിലേക്ക് നീങ്ങി. വിലാപയാത്രയിൽ അവസാന യാത്രാ മൊഴി അർപ്പിക്കാൻ നിരവധി പേർ റോഡരികിൽ നിരന്നിരുന്നു.നാളെ നടക്കുന്ന സംസ്കാര ചടങ്ങിൽ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ അഭാവത്തിൽ മലങ്കര സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയാസിനൊപ്പം വിദേശത്തു നിന്നുള്ള പ്രതിനിധികൾ കൂടി ചേരും.
Also Read; "സഹനത്തിന്‍റെയും സത്യഗ്രഹങ്ങളുടെയും താപസൻ"; തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് വിട
മുഖ്യമന്ത്രിയും ഗവർണ്ണറുമടക്കം നിരവധി പ്രമുഖർ നാളെയും ബാവയ്ക്കു അന്ത്യാഞ്ജലി അർപ്പിക്കാനെത്തും.കാതോലിക് ബാവയുടെ സംസ്കാര ശ്രുശ്രൂഷകൾക്ക് വൈകുന്നേരത്തോടെ സമാപനമാകും. ഇതോടെ രണ്ടു പതിറ്റാണ്ടോളം യാക്കോബായ സഭയെ പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തു പിടിച്ച വിശ്വാസി സമൂഹത്തിനു ഒന്നാകെ കരുത്തും പ്രതീക്ഷയുമായി മാറിയ ശ്രേഷ്ഠ ഇടയനു പ്രാർത്ഥനയോടെ വിട നൽകും
മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിനു നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു.