fbwpx
വയനാട് ദുരന്തം: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 19ന് എല്‍ഡിഎഫ്, യുഡിഎഫ് ഹർത്താല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Nov, 2024 10:07 PM

ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

KERALA


വയനാട്ടിൽ ഈ മാസം 19ന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹർത്താല്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫിന്‍റെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

പ്രധാനമന്ത്രിയുടേത് മനുഷ്യത്വ വിരുദ്ധ പ്രവർത്തനമാണെന്ന് ടി. സിദ്ദിഖ് എംഎല്‍‌എ ആരോപിച്ചു. വയനാട് ദുരന്തം എല്‍ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തണം. ജനകീയ ഹർത്താലാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകി. എന്തിനാണ് വയനാടിനോട് അനീതി? വയനാടിന് ആവശ്യം പ്രത്യേക പാക്കേജാണെന്നും എംഎല്‍എ പറഞ്ഞു.

Also Read: വയനാട് ദുരന്തം: സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഹർത്താലില്‍ നിന്നും അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സമാധാനപരമായിരിക്കും ഹർത്താൽ. കടകളും സ്ഥാപനങ്ങളും അടച്ച് എല്ലാവരും ഹർത്താലുമായി സഹകരിക്കണം. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്നും ടി. സിദ്ദിഖ് എംഎല്‍എ കൂട്ടിച്ചേർത്തു.

Also Read: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് കേരളത്തെ അറിയിച്ചത്. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കുകയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്‍റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 388 കോടി രൂപ മുൻകൂറായി നൽകിയെന്നും കേന്ദ്ര മന്ത്രി കത്തില്‍ പറയുന്നു.

വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലകളില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി. തോമസ് കത്ത് അയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേരളത്തിന്‍റെ ആവശ്യം സാധ്യമല്ലെന്ന് ആഭ്യന്തര സഹമന്ത്രി അറിയിച്ചത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. അതേസമയം, എസ്‌ഡിആർഎഫ് ചട്ടപ്രകാരം വിജ്ഞാപനമിറക്കിയ 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാവിധ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രിയുടെ കത്തില്‍ പറയുന്നു.

കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം, എസ്‌ഡിആര്‍എഫില്‍ 394 കോടി രൂപ ബാലന്‍സ് ഉണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി ദുരന്തം സംഭവിച്ച വയനാട്ടിലെത്തി. തുടര്‍ന്ന് സമിതി സമർപ്പിച്ച റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ അറിയിച്ചു.


Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍