fbwpx
"മത്സരിക്കട്ടെ, പക്ഷെ കയ്യില്‍ പുരണ്ട രക്തത്തിന് വിശദീകരണം നല്‍കണം"; ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ജമാഅത്തെ നേതാക്കള്‍  മത്സരിക്കുന്നതിൽ ഒമ‍ർ അബ്ദുള്ള
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 12:44 PM

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ അവകാശവാദങ്ങളേയും ഒമർ തള്ളിക്കളഞ്ഞു. അധികാരത്തിലുണ്ടായിരുന്നപ്പോള്‍ 12,000 യുവാക്കളുടെ പരിലുണ്ടായിരുന്ന കേസുകള്‍ റദ്ദാക്കിയെന്നായിരുന്നു മുഫ്തിയുടെ വാദം

NATIONAL


ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍  മത്സരിക്കുന്നത് സ്വാഗതം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള. എന്നാല്‍ നിരോധിത സംഘടനയെ വിമർശിക്കാനും മുന്‍ കശ്മീർ മുഖ്യമന്ത്രി മറന്നില്ല. അവരുടെ കയ്യില്‍ ഇത്രയും രക്തമെങ്ങനെ വന്നുവെന്ന് കശ്മീരിലെ ജനതയോട് വിശദീകരിക്കണമെന്നായിരുന്നു ഒമറിന്‍റെ പരാമർശം.

"ജനങ്ങള്‍ക്ക് യാതനകള്‍ നല്‍കിയവർ, ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് പറഞ്ഞവർ ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അപ്പോഴും ഇത്രയും രക്തച്ചൊരിച്ചില്‍ കൊണ്ട് എന്താണ് സാധിച്ചതെന്ന ചോദ്യം നിലനില്‍ക്കുന്നു. നിരവധി വീടുകള്‍ തകർന്നു. ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ ശ്മശാനങ്ങള്‍ മുഴുവന്‍ അവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്", ഒമർ അബ്ദുള്ള പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി സ്വന്തം ചിഹ്നത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നും ഒമർ കൂട്ടിച്ചേർത്തു.

ജമാഅത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലക്കുള്ളതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. 1987ലാണ് അവസാനമായി ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനു ശേഷം ജമാഅത്തെ അനുഭാവികളും മുന്‍ നേതാക്കളും സ്വതന്ത്ര സ്ഥാനാർഥികളായാണ് മത്സരിക്കുന്നത്. ഈ വർഷം മൂന്ന് മുന്‍ ജമാഅത്തെ നേതാക്കളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി നാമ നിർദേശ പത്രിക നല്‍കിയിരിക്കുന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇവർ പത്രിക സമർപ്പിച്ചത്. ഡോ തലത്ത് മജീദ്, സയാർ അഹമ്മദ് റെഷി, നസീർ അഹമ്മദ് എന്നിവരാണ് നാമ നിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.

ALSO READ"കശ്‌മീരില്‍ മുഖ്യമന്ത്രിയായാലും പാർട്ടിയുടെ അജണ്ടകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന അവസ്ഥ"; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മെഹബൂബ മുഫ്തി


ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമാണ് ജനങ്ങള്‍ ഇലക്ഷനില്‍ പങ്കാളികളായി തുടങ്ങിയതെന്ന ബിജെപി വാദത്തെയും ഒമർ അബ്ദുള്ള വിമർശിച്ചു. ഇത് തെറ്റായ വാദമാണെന്നും ഇപ്പോള്‍ വിഘടനവാദ മനസ്ഥിതിയുള്ളവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതാണ് പങ്കാളിത്തം ഉയരാന്‍ കാരണമെന്നും ഒമർ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ പ്രചരണ പത്രികയിലെ 12 ഗ്യാരന്‍റികളിലൊന്ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നാണ്. സമാനമായ വാദങ്ങളാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടിയും ഉന്നയിക്കുന്നത്. എന്നാല്‍, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ അവകാശവാദങ്ങളേയും ഒമർ തള്ളിക്കളഞ്ഞു. അധികാരത്തിലുണ്ടായിരുന്നപ്പോള്‍ 12,000 യുവാക്കളുടെ പേരിലുണ്ടായിരുന്ന കേസുകള്‍ റദ്ദാക്കിയെന്നായിരുന്നു മുഫ്തിയുടെ വാദം. 2019നു ശേഷം ഉയർന്നു വന്ന കശ്മീരിലെ ചെറു പാർട്ടികള്‍ പതിയെ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഒമർ എന്‍ഡിടിവിയോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്‍റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയെ ഉദ്ദേശിച്ചായിരുന്നു ഒമറിന്‍റെ പരാമർശം.

2024ലെ കശ്മീർ നിയമസഭ തെരഞ്ഞെടുപ്പില്‍ മൊത്തം 279 പത്രികളാണ് സമർപ്പിക്കപ്പെട്ടത്. അതില്‍ 244 എണ്ണം അംഗീകരിക്കപ്പെടുകയും 35 എണ്ണം തള്ളിപ്പോകുകയും ചെയ്തു. സെപ്റ്റംബർ 18ന് നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കശ്മീരിലെ 24 നിയമസഭ മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. സെപ്റ്റംബർ 18നും 25നുമാണ് മറ്റ് രണ്ട് ഘട്ടങ്ങള്‍. ഒക്ടോബർ 4നാണ് വോട്ടെണ്ണല്‍.


KERALA
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി
Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി