fbwpx
എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല: ശ്രീകുമാരൻ തമ്പി
logo

ന്യൂസ് ഡെസ്ക്

Posted : 26 Dec, 2024 11:33 AM

അതുവരെ കണ്ട തിരക്കഥയല്ല എം.ടി. വന്നതിനുശേഷം സിനിമയിൽ കണ്ടു തുടങ്ങിയതെന്നും ശ്രീകുമാരൻ തമ്പി

KERALA


എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. തൻ്റെ കാലഘട്ടത്തിലെയും ഇപ്പോഴത്തെയും എഴുത്തുകാരുടെ മാതൃകയായിരുന്നു എം ടി. നമുക്ക് ഇനി ഇതുപോലൊരു സാഹിത്യകാരൻ ഉണ്ടാകില്ല. താൻ അദ്ദേഹത്തിന് അനുജനെ  പോലെയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.


ALSO READ: മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വം; എംടിക്ക് ആദരാഞ്ജലികളുമായി കമൽ ഹാസൻ


ഇനി ഇതുപോലെയൊരു എം.ടി. ഉണ്ടാകില്ല. ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല. നമ്മളെ ചിന്തിപ്പിച്ച ശക്തനായ പത്രാധിപരാണ് എം.ടി. സിനിമയിൽ തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി. അതുവരെ കണ്ട തിരക്കഥയല്ല എം.ടി. വന്നതിനുശേഷം സിനിമയിൽ കണ്ടു തുടങ്ങിയതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.


ചെറുകഥയിലും അദ്ദേഹം മാതൃകയായിരുന്നു. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദർശനമാണെന്നും ശ്രീകുമാരൻ തമ്പി. എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ് എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച വ്യക്തിയാണ് എം.ടി. സ്വന്തം അനുഭവങ്ങളാണ് അദ്ദേഹം കാച്ചി കുറുക്കി മറ്റൊരു രീതിയിൽ അവതരിപ്പിച്ചത്. നമുക്ക് ഇനി ഇതുപോലെ ഒരു സാഹിത്യകാരൻ ഉണ്ടാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

KERALA
ഇന്ത്യൻ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്, രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍: വി.ഡി. സതീശൻ
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍