fbwpx
മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല; കോഴ വാഗ്‌ദാനം നിഷേധിക്കാതെ ആൻ്റണി രാജു
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 07:37 PM

എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ.തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണം

KERALA


മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണം തള്ളാതെ എൻസിപി നേതാവും എംഎൽഎയുമായ ആൻ്റണി രാജു. തോമസ് കെ. തോമസ് വാർത്ത നിഷേധിക്കുന്നതിനു പകരം നടത്തിയത് അപക്വമായ പ്രസ്താവനകളാണ്. തൻ്റെ പാർട്ടി പ്രലോഭനത്തിൽ വീഴുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരല്ല. പാർട്ടി കുട്ടനാട്ടിൽ ഒരിക്കലും മത്സരിച്ചിട്ടില്ലെന്നും ആൻ്റണി രാജു പറഞ്ഞു. പരസ്പരവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് തനിക്കെതിരെ നടത്തുന്നത്.

വാർത്തയിൽ വന്ന കാര്യങ്ങൾ നേരത്തെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഈ സന്ദർഭത്തിൽ ഇതിനപ്പുറം വ്യക്തത വരുത്താൻ തനിക്കാവില്ല. തന്നെക്കുറിച്ചുള്ള ആരോപണത്തിൽ ഇത്രയും വ്യക്തത മതി. അപക്വമായ പ്രസ്താവനകളിൽ നിന്നുതന്നെ സത്യം ജനങ്ങൾക്ക് മനസ്സിലാവുമെന്നും ആൻ്റണി രാജു അറിയിച്ചു. അന്വേഷണം വന്നാൽ സഹകരിക്കും, ഒളിച്ചോടേണ്ട കാര്യമില്ല. തനിക്കറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. താൻ വിചാരിച്ചാൽ തെറ്റിധരിപ്പിക്കപ്പെടുന്ന ആളാണോ മുഖ്യമന്ത്രിയെന്നും ആൻ്റണി രാജു ചോദിച്ചു. വാർത്തയിൽ പറഞ്ഞത് എല്ലാം ശരിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: "100 കോടി വാഗ്ദാനം നൽകി, എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു"; തോമസ് കെ. തോമസിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

എല്ലാ കാര്യങ്ങളും ഇപ്പോൾ പറയാൻ പരിമിതിയുണ്ട്. നിയമസഭയുടെ ലോഞ്ചിൽ വെച്ച് കണ്ടു എന്ന് പറയുന്നത് തോമസ് കെ. തോമസ്, ബാക്കി അദ്ദേഹത്തോട് ചോദിക്കൂവെന്നാണ് ആൻ്റണി രാജു പറഞ്ഞത്. ആരോപണം വന്നപ്പോൾ മുന്നണിയല്ലേ പ്രതികരിക്കേണ്ടത് എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത്. ഇപ്പോൾ പ്രതികരിക്കാൻ അദ്ദേഹം തന്നെയാണ് നിർബന്ധിതനാക്കിയത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ലെങ്കിലും, എനിക്ക് തോമസ് കെ. തോമസിനെ ഇഷ്ടമാണ്. തോമസ് കെ തോമസ് മന്ത്രി ആകുന്നതിൽ എനിക്കൊരു പ്രശ്നവും ഇല്ല. മുഖ്യമന്ത്രിയും താനും സംസാരിച്ച കാര്യം പരസ്യമായി പറയാൻ പരിമിതിയുണ്ടെന്നും മുന്നണി യോഗത്തിലും മുഖ്യമന്ത്രിയോടും എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് താനല്ലേയെന്നും ആൻ്റണി രാജു പറഞ്ഞു.

ALSO READ: കോഴയിൽ കുരുങ്ങി; അഭിപ്രായം പറയേണ്ടത് എൻസിപിയെന്ന് എൽഡിഎഫ് കൺവീനർ, ആരോപണം നിഷേധിച്ച് നേതൃത്വം


എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ.തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നായിരുന്നു പുറത്തു വന്ന വിവരം.

എ.കെ.ശശീന്ദ്രന് പകരം എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ.തോമസിന് വരാൻ കുരുക്കായത് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാനുള്ള നൂറ് കോടിയുടെ ഓഫറായിരുന്നു. എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്നാണ് കണ്ടെത്തൽ. ആൻ്റണി രാജുവിനും (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോനും (ആർഎസ്‌പി) വേണ്ടി ആയിരുന്നു തോമസ് കെ. തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തത്. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചത്. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാൻ കാരണം ഇതാണെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു.

ALSO READ: "ഒരു മര്യാദയുള്ള തുകയൊക്കെ വേണ്ടേ പറയാൻ"; കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് തോമസ് കെ. തോമസ്


അതേസമയം എംഎൽഎമാർക്ക് കോഴ വാഗ്‌ദാനം ചെയ്തെന്ന ആരോപണം എൻസിപി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ നിഷേധിച്ചു. കോഴ ആരോപണം താൻ കേട്ടിട്ടില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ പ്രതികരണം. മുന്നണി ഇക്കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുമെന്നും എൽഡിഎഫിൻ്റെ പൊതുനിലപാട് വിട്ട് ആർക്കും ഈ മുന്നണിയിൽ സഞ്ചരിക്കാൻ കഴിയില്ലെന്നും എൽഡിഎഫ് കൺവീന‍ർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. പാർട്ടിക്കകത്ത് നടന്ന ചർച്ചകളെ കുറിച്ച് ആരും മാധ്യമങ്ങളെ കണ്ടിട്ടില്ല. തോമസ് കെ. തോമസിൻ്റെ കാര്യത്തിൽ എൻസിപി ആണ് അഭിപ്രായം പറയേണ്ടത്. എൻസിപി അഭിപ്രായം പറയുന്നില്ലെങ്കിൽ അതവരുടെ കാര്യമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

NATIONAL
സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍