ഏഴു പേര്‍ക്കെതിരെ പീഡന പരാതി കൊടുത്ത നടിയാണിത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് മുകേഷിനെതിരെ പരാതിപ്പെട്ട നടി. ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. ഇനി മൊഴി കൊടുക്കുകയാണെങ്കില്‍ അത് കോടതിയിലായിരിക്കുമെന്നും പരാതിക്കാരി പറഞ്ഞു. ഏഴു പേര്‍ക്കെതിരെ പീഡന പരാതി കൊടുത്ത നടിയാണിത്. തന്റെ ഫേസ്ബുക്ക് ആക്‌സസും പല ഡാറ്റകളും നഷ്ടമായെന്നും പരാതിക്കാരി പറഞ്ഞു.
സിനിമയിലുള്ള 60ഓളം പെണ്‍കുട്ടികള്‍ ഒരുപാട് പേര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അവര്‍ക്ക് അത് തുറന്ന് പറയണമോ വേണ്ടയോ എന്ന സംശയം ഉണ്ടെന്നും നടി പറഞ്ഞു.
ALSO READ: നടന്നത് ഗൂഢാലോചന, നീക്കം സിനിമയില്‍ നിന്ന്; പീഡന ആരോപണത്തില്‍ പരാതി നല്‍കി നിവിന്‍ പോളി
2011 ല്‍ വടക്കാഞ്ചേരിയിലെ ഓട്ട് പാറയിലെ ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്ന് നടി എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. നാടകമേ ഉലകം എന്ന സിനിമയുടെ വാഴാലിക്കാവില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി. ഐപിസി 354, 294 ആ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് ആണ് മുകേഷിനെതിരെ ആദ്യം കേസെടുത്ത്. സിനിമയില്‍ അവസരവും അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതി