പ്രതി ശ്രീശങ്കറിന് മൂന്ന് ദിവസം മുൻപ് മാത്രമാണ് 18 വയസ് പൂർത്തിയായത്. ഏതാനും മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു
ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി പിടിയിൽ. എ.എൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് പിടിയിലായത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16കാരിയായ സഹപാഠിയെ ഇയാൾ വീട്ടിലെത്തിച്ചത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ എ.എൻ പുരം സ്വദേശി ശ്രീശങ്കർ വീട്ടിലേക്ക് വിളിക്കുന്നത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ ഇന്നലെ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതി ശ്രീശങ്കറിന് മൂന്ന് ദിവസം മുൻപ് മാത്രമാണ് 18 വയസ് പൂർത്തിയായത്. ഏതാനും മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ അധികൃതർ ശ്രീശങ്കറിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാൽ ഇയാൾ അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് പരാതി നൽകി. ഇതോടെ വിദ്യാർഥി സംഘടനകൾ സമരം നടത്തുകയും ശ്രീശങ്കറിനെ സ്കൂളിൽ തിരിച്ചെടുക്കുകയുമായിരുന്നു.