നിലയ്ക്കാമുക്ക് സ്വദേശി ഷിബു (45) ആണ് കൊല്ലപ്പെട്ടത്
തിരുവനന്തപുരം കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. നിലയ്ക്കാമുക്ക് സ്വദേശി ഷിബു (45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. നിലയ്ക്കാമുക്ക് സ്വദേശി വരുൺ, വക്കം സ്വദേശിയുമാണ് പിടിയിലായത്.
നിലയ്ക്കാമുക്ക് ബിവറേജസിന് മുമ്പിൽ ആണ് ആക്രമണമുണ്ടായത്. മദ്യപിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഷിബുവിന് തലയ്ക്കും കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഇയാളെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.