സാധാരണ ജനങ്ങളുടെ വിഷയവുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ സാധിക്കുന്നില്ല
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി പി.വി. എന്‍വർ എംഎല്‍എ. എല്‍ഡിഎഫ് ബന്ധം അവസാനിച്ചു എന്ന് സെക്രട്ടറി പറഞ്ഞാൽ, അത് അങ്ങനെ തന്നെ, എന്നാണ് അന്‍വറിന്‍റെ പ്രതികരണം. പാർട്ടിയെ ദുർബലപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ലെന്നും അന്‍വർ പറഞ്ഞു.
ജന പിന്തുണയുണ്ടെങ്കിൽ പുതിയ ജനാധിപത്യ സോഷ്യലിസ്റ്റ് സമ്പൂർണ മതേതര സംഘടന രൂപീകരിക്കുമെന്ന് അന്‍വർ പറഞ്ഞു. മലയോര മേഖലയിലെ പ്രശ്നങ്ങൾ ഏറ്റെടുക്കും. പല തവണ നിയമസഭയിൽ ഈ പ്രശ്നം ഉന്നയിച്ചിട്ടും കാര്യമുണ്ടായില്ലെന്നും അന്‍വർ ആരോപിച്ചു. മലയോര റോഡടക്കം എല്ലാം തകർന്നു കിടക്കുകയാണ്. നേരത്തെ തനിക്ക് പരിമിതിയുണ്ടായിരുന്നുവെന്നും എല്‍ഡിഎഫുമായി ബന്ധമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി അതില്ലെന്നും, ഇനി താന്‍ തീപന്തമായി മാറുമെന്നും അന്‍വർ പറഞ്ഞു. 16 മണ്ഡലങ്ങളില്‍ പ്രസംഗിക്കാന്‍ പോവുകയാണ്. ഒരു മഹീന്ദ്ര ജീപ്പില്‍ ഒറ്റയ്ക്ക് മൈക്ക് കെട്ടിയിറങ്ങാന്‍ പോകുകയാണെന്നും ജനങ്ങളോട് സംസാരിക്കുമെന്നും അന്‍വർ കൂട്ടിച്ചേർത്തു.
ALSO READ : അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സിപിഎം മറുപടി പറയുന്നില്ല: വി. മുരളീധരന്‍
സ്വയം വിമർശനവും ഉള്‍പ്പാർട്ടി വിമർശനവുമൊക്കെ പാർട്ടിയിലുണ്ട്. ഒരു ലൈന്‍ പാർട്ടി സഖാക്കള്‍ക്ക് വരച്ചു കൊടുത്തു. അത് മറികടക്കാന്‍ പാടില്ലായിരുന്നു. ഇഎംഎസിന്‍റെ കാലത്ത് അത് കൃത്യമായി പാലിച്ചുപോന്നിരുന്നു. ഇപ്പോള്‍ പാർട്ടി ഭരണഘടന അട്ടത്താണെന്നും അന്‍വർ പരിഹസിച്ചു. യാഥാർഥ്യങ്ങള്‍ യഥാർഥ സഖാക്കള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അന്‍വർ കൂട്ടിച്ചേർത്തു. വടകരയില്‍ കെ.കെ. ശൈലജ പരാജയപ്പെട്ടത് പാർട്ടി സഖാക്കള്‍ മാറി വോട്ട് ചെയ്തിട്ടാണെന്നും അല്ലാതെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ മിടുക്കുകൊണ്ടല്ലെന്നനും അന്‍വർ ആരോപിച്ചു. മാമി തിരോധാന കേസിൽ അന്വേഷണം വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വർ അറിയിച്ചു.
Also Read: അന്‍വര്‍ ഇനി എല്‍ഡിഎഫിലില്ല; എല്ലാ ബന്ധവും സിപിഎം അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി
സാധാരണ ജനങ്ങളുടെ വിഷയവുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ സാധിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ട് സാധാരണക്കാരുടേതാണ്. പാവപ്പെട്ടവരെ സഹായിക്കാൻ സാധാരണ ഇടപെടുന്നത് ലോക്കൽ നേതാക്കളാണ്. എന്നാല്‍ അവർക്ക് സർക്കാർ ഓഫീസിൽ ഇടപെടാൻ സാധിക്കുന്നില്ലെന്നും അന്‍വർ ആരോപിച്ചു. പാർട്ടി ഓഫീസുകളിൽ പൊതു പ്രശ്നവുമായി ആളുകൾ വരാതായെന്നും അന്‍വർ പറഞ്ഞു.
സ്വയം വിമർശനവും ഉള്‍പ്പാർട്ടി വിമർശനവുമൊക്കെ പാർട്ടിയിലുണ്ട്. ഒരു ലൈന്‍ പാർട്ടി സഖാക്കള്‍ക്ക് വരച്ചു കൊടുത്തു. അത് മറികടക്കാന്‍ പാടില്ലായിരുന്നു. ഇഎംഎസിന്‍റെ കാലത്ത് അത് കൃത്യമായി പാലിച്ചുപോന്നിരുന്നു. ഇപ്പോള്‍ പാർട്ടി ഭരണഘടന അട്ടത്താണെന്നും അന്‍വർ പരിഹസിച്ചു. യാഥാർഥ്യങ്ങള്‍ യഥാർഥ സഖാക്കള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അന്‍വർ കൂട്ടിച്ചേർത്തു. വടകരയില്‍ കെ.കെ. ശൈലജ പരാജയപ്പെട്ടത് പാർട്ടി സഖാക്കള്‍ മാറി വോട്ട് ചെയ്തിട്ടാണെന്നും അല്ലാതെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ മിടുക്കുകൊണ്ടല്ലെന്നനും അന്‍വർ ആരോപിച്ചു. മാമി തിരോധാന കേസിൽ അന്വേഷണം വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വർ അറിയിച്ചു.
തന്റെ പരാതിയില്‍ സംസ്ഥാന സെക്രട്ടറി പറയുന്ന വസ്തുനിഷ്ഠമായ അന്വേഷണം നടക്കുന്നില്ല. തനിക്കെതിരെ പ്രതിഷേധം തുടരുന്നതിൽ ഒരു കുഴപ്പവുമില്ല. മുന്‍പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടെന്നും അന്‍വർ ഓർമിപ്പിച്ചു. പി.വി. അന്‍വർ മൂർദ്ധാബാദ് എന്ന് വിളിച്ചവർ സിന്ദാബാദ് വിളിച്ചു. 2010 ഏറനാട് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് രണ്ടാമതെത്തി. അന്ന് കെട്ടിവെച്ച കാശ് എല്‍ഡിഎഫിന് കിട്ടിയില്ല. 2014 വയനാട് പാർലമെന്‍റ് തെരഞ്ഞെടുപ്പിലും മത്സരിച്ചു. 2016 നിലമ്പൂർ തെരഞ്ഞെടുപ്പില്‍ പാർട്ടി ഇങ്ങോട്ട് വന്നാണ് സ്വതന്ത്രനായി മത്സരിക്കുമോയെന്ന് ചോദിച്ചതെന്നും അന്‍വർ പറഞ്ഞു.
എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അന്‍വറിന് കമ്മ്യൂണിസ്റ്റ് രീതികള്‍ അറിയില്ലെന്നും പാര്‍ട്ടി അംഗമല്ലാത്ത അദ്ദേഹത്തിന് അണികളുടെ പേരില്‍ ആളാകാന്‍ അര്‍ഹതയില്ലെന്നും എം.വി ഗോവിന്ദന്‍ തുറന്നടിച്ചു. കള്ളപ്രചാരങ്ങൾക്കെതിരെ രംഗത്തിറങ്ങണമെന്നും സിപിഎം സെക്രട്ടറി പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു. കൂടാതെ, അന്‍വറിന്‍റെ പരാതികളില്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.