fbwpx
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ അയച്ച് യുഎസ്; നടപടി ഇന്ത്യ സർക്കാരുമായി സഹകരിച്ച്
logo

ന്യൂസ് ഡെസ്ക്

Posted : 27 Oct, 2024 08:58 AM

2024 സാമ്പത്തിക വർഷത്തിൽ, 160,000ത്തിലധികം വ്യക്തികളെ രാജ്യത്ത് നിന്നും ഡിഎച്ച്എസ് തിരികെ അയച്ചതായാണ് കണക്ക്

WORLD


അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന ഇന്ത്യൻ പൗരരെ ചാർട്ടേഡ് വിമാനത്തില്‍ തിരികെ അയച്ചതായി യുഎസ്. ഇന്ത്യൻ സർക്കാരുമായി സഹകരിച്ചായിരുന്നു നടപടിയെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 22നാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ അയച്ചത്. നവംബർ 5ന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

" നിയമപരമായി അമേരിക്കയിൽ തുടരാൻ സാധിക്കാത്ത ഇന്ത്യൻ പൗരരെ അതിവേഗം രാജ്യത്തു നിന്നും നീക്കം ചെയ്യും, അങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കള്ളക്കടത്തുകാരുടെ നുണ പ്രചരണങ്ങളില്‍ വീഴരുത്," ഹോംലാൻഡ് സെക്യൂരിറ്റി ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി എ. കനേഗല്ലോ പറഞ്ഞു.  യുഎസ് കുടിയേറ്റ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നത് തുടരുകയാണെന്നും നിയമനുസൃതമല്ലാത്ത വഴികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നവർ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പ്രസ്താവനയിൽ പറയുന്നു.

Also Read: തെരഞ്ഞെടുപ്പിന് പത്ത് നാള്‍ ശേഷിക്കേ മാറിമറിയുന്ന അഭിപ്രായ സര്‍വേ; ആരാകും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്

2024 സാമ്പത്തിക വർഷത്തിൽ, 160,000ത്തിലധികം വ്യക്തികളെ രാജ്യത്ത് നിന്നും ഡിഎച്ച്എസ് തിരികെ അയച്ചതായാണ് കണക്ക്. കൂടാതെ, ഇന്ത്യ ഉൾപ്പെടെ 145ലധികം രാജ്യങ്ങളിലേക്ക് അവരുടെ പൗരരെ തിരിച്ചയയ്ക്കാനായി 495ലധികം അന്തർദേശീയ വിമാനങ്ങൾ ഉപയോഗിച്ചതായും പ്രസ്താവനയില്‍ പറയുന്നു. യുഎസില്‍ തുടരാന്‍ നിയമസാധ്യതയില്ലാത്തവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നതിനായി ലോക രാജ്യങ്ങളുമായി നിരന്തര സമ്പർക്കത്തില്‍ ഏർപ്പെടാറുണ്ടെന്നും ഡിഎച്ച്എസ് വ്യക്തമാക്കി.

അനധികൃതമായ കുടിയേറ്റം കുറയ്ക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവും ചിട്ടയുള്ളതുമായ വഴികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തിരിച്ചയയ്ക്കല്‍ പോലുള്ള മാർഗങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് യുഎസിന്‍റെ വാദം. ഇത്തരം കുടിയേറ്റക്കാരെ കള്ളക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും ഡിഎച്ച്എസ് അറിയിച്ചു.

Also Read: ട്രംപിനെ വിടാതെ 'ഹാക്കര്‍ റോബര്‍ട്ട്'; പിന്നില്‍ മൂന്നംഗ ഇറാനിയന്‍ സംഘം?

കഴിഞ്ഞ വർഷം, കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, മൗറിറ്റാനിയ, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഡിഎച്ച്എസ് രാജ്യത്ത് നിന്നും നീക്കം ചെയ്തിരുന്നു.

NATIONAL
ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെ,സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധൻ; ഓർമകളുമായി മല്ലികാർജുൻ ഖാർഗെ
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍