ആക്രമണത്തിൽ സഹോദരി ഉഷാ കുമാരിക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വർക്കലയിൽ സഹോദരിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മധ്യവയസ്ക്കനെ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കരുനിലക്കോട് സ്വദേശി സുനിൽദത്താണ് വെട്ടേറ്റ് മരിച്ചത്. സുനിൽദത്തിന്റെ സഹോദരിയുടെ ഭർത്താവ് ഷാനിയും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഇയാളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ സഹോദരി ഉഷാ കുമാരിക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ALSO READ: തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: RSS, BJP പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്