കൂട്ടിയിടിച്ചപ്പോൾ ബോട്ടുകൾ ചെറിയ വേഗതയിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്
ഫോർട്ട് കൊച്ചി കായലിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൈക്കോർട്ട് ജെട്ടിയിൽ നിന്നും ഫോർട്ട് കൊച്ചിക്ക് വന്ന ബോട്ടും ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോർട്ടിലേക്ക് പോവുകയുമായിരുന്ന ബോട്ടുമാണ് കൂട്ടിയിടിച്ചത്.
ഫോർട്ട് കൊച്ചിയിൽ നിന്ന് തിരികെ ഹൈക്കോർട്ട് ജെട്ടിയിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം. ബോട്ടുകൾ മുഖാമുഖം വന്നപ്പോൾ തന്നെ അപകട സൈറൺ മുഴങ്ങിയിരുന്നു. കൂടാതെ എമർജൻസി വാതിലും തുറന്നു. ഇതേതുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി.
ALSO READ: കേരളത്തിൽ ഇന്നും മഴ കനക്കും; ആറു ജില്ലകളിൽ യെല്ലോ അലേർട്ട്
ഓടിക്കാൻ പോലും അറിയാത്ത രീതിയിലാണ് ഡ്രൈവർമാർ ഇത് കൈകാര്യം ചെയ്യുന്നതെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. കൂട്ടിയിടിച്ചപ്പോൾ ബോട്ടുകൾ ചെറിയ വേഗതയിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.