fbwpx
മാധ്യമ പ്രവർത്തകയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; ആഗോള ജനാധിപത്യാവകാശ പോരാളികളുടെ പ്രത്യാശയായി ആൻ ഗ്വി റയോങ്
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Dec, 2024 11:21 PM

ഒരു സൈനികന്‍റെ നിറതോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ആൻ ഗ്വി റയോങ് എന്ന 35കാരിയുടെ ചിത്രം വൈറലാവുകയാണ്

WORLD


ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നാഷണൽ അസംബ്ലി കെട്ടിടത്തിൽ പറന്നിറങ്ങിയ സൈന്യത്തെ മുഖാമുഖം നേരിട്ട ഒരു സ്ത്രീ ആഗോള ജനാധിപത്യാവകാശ പോരാളികളുടെ പ്രത്യാശയാവുകയാണ്. ഒരു സൈനികന്‍റെ നിറതോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ആൻ ഗ്വി റയോങ് എന്ന 35കാരിയുടെ ചിത്രം വൈറലാവുകയാണ്. ടെലിവിഷൻ ജേണലിസത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ആൻ കൊറിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവാണ്.


ALSO READ: 2024ലെ ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയും; തുടർച്ചയായി നാലാമതും ഒന്നാം സ്ഥാനത്ത് പാരിസ്


ദക്ഷിണ കൊറിയ ഒരു ജനാധിപത്യരാജ്യമാണ്. 1987 ലെ ജനാധിപത്യമുന്നേറ്റം ദക്ഷിണ കൊറിയയിലെ സ്വേച്ഛാധികാരത്തെ തൂത്തെറിഞ്ഞാണ് ആറാം റിപ്പബ്ലിക് സ്ഥാപിച്ചത്. കിഴക്കൻ ഏഷ്യയിലെ ഏറ്റവും മെച്ചപ്പെട്ട ജനാധിപത്യമുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയ ഒരിക്കൽ കൂടി സ്വേച്ഛാധികാരത്തിന്‍റെ തോക്കിൻ കുഴലുകളെ തോൽപ്പിച്ചു. ഒറ്റ രാത്രികൊണ്ട് ദക്ഷിണകൊറിയക്കാർ സൈനികാധികാരത്തെ ചെറുത്തുനിന്നപ്പോൾ ജനാധിപത്യത്തിനായി വെടിയുണ്ടകളെ ഭയക്കാതെ തെരുവിലിറങ്ങിയ ജനശക്തിയുടെ പ്രതീകമായി മാറി ഒരു 35കാരി. തനിക്കു മുന്നിൽ ഉയർന്ന ഒരു യന്ത്രത്തോക്ക് പിടിത്തമിട്ട ആൻ ഗ്വി റെയോങ് ആണ് കൊറിയൻ ജനതയുടെ അടയറവില്ലാത്ത ജനാധിപ്യവാഞ്ഛയുടെ ഉജ്വല ബിംബമായി മാറിയത്.


ALSO READ: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ; യുഎസ് അടക്കമുള്ള സഖ്യ കക്ഷികള്‍ക്കും പങ്ക്: ആംനസ്റ്റി ഇന്റര്‍നാഷണല്‍


ദക്ഷിണ കൊറിയൻ പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവാണ് ആൻ ഗ്വി റിയോങ്. തോക്കിൻ മുനയിൽ പിടിത്തമിട്ട് നിൽക്കുന്ന ആനിന്‍റെ ചിത്രം ഇന്ന് ലോകമെങ്ങും പടർന്നുപിടിക്കുകയാണ്. ജനാധിപത്യ അവകാശ പോരാട്ടത്തിന്‍റെ, സൈനികാധികാരങ്ങളോടുള്ള പ്രതിഷേധത്തിന്‍റെ പ്രതീകമായി മാറിക്കഴിഞ്ഞു ആനിന്‍റെ ചിത്രം. ദക്ഷിണ കൊറിയിയിൽ പ്രസിഡന്‍റ് യൂൺ സുക് യോൾ സൈനികാധികാര നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ അസംബ്ലി കെട്ടിടത്തിലേക്ക് പാഞ്ഞെത്തിയ പ്രതിഷേധക്കാരിൽ ആനും ഉണ്ടായിരുന്നു. കൊറിയയിലെ പല നവതലമുറക്കാരെയും പോലെ ആനിനും പരിചിതമല്ലായിരുന്നു സൈനികാധികാരം.


1979ലാണ് അവിടെ അത് അവസാനമായി പ്രഖ്യാപിക്കപ്പെട്ടത് എന്നതാണ് അതിന്‍റെ കാരണം. സൈനികാധികാര നിയമം പ്രഖ്യാപിച്ച ഡിസംബർ 3ന് രാത്രി 11ന് അസംബ്ലി കെട്ടിടത്തിൽ എത്തിയ ആനും സഹപ്രവർത്തകും കണ്ടത് തോക്കുകളേന്തിയ സൈനികരെയും പറന്നിറങ്ങുന്ന ഹെലികോപ്റ്ററുകളുമാണ്. മോശപ്പെട്ടൊരു ചരിത്രത്തിലേക്കുള്ള മടങ്ങിപ്പോക്കിന് സാക്ഷ്യം വഹിക്കുകയാണ് എന്നാണ് തനിക്ക് അപ്പോൾ തോന്നിയതെന്ന് ആൻ പറഞ്ഞു. ഭയമുണ്ടായിരുന്നു എങ്കിലും നിശബ്ദയായിരിക്കാൻ കഴിഞ്ഞില്ല. തോക്കിൽ പിടിത്തമിട്ട നിമിഷത്തെക്കുറിച്ച് ആൻ ഓർത്തെടുത്തു. ടെലിവിഷൻ ജേണലിസ്റ്റിന്‍റെ ജോലിയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ആൻ ഇന്ന് ആഗോള ജനാധിപത്യവാദികൾ ആവേശം പകരുന്ന നായികയാണ്..

NATIONAL
അക്കാദമിക്, ഭരണ രംഗങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അപൂർവ രാഷ്ട്രീയക്കാരിൽ ഒരാൾ; ആദരാഞ്ജലികൾ നേർന്ന് രാഷ്ട്രപതി
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍