fbwpx
അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സിപിഎം മറുപടി പറയുന്നില്ല: വി. മുരളീധരന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Sep, 2024 04:53 PM

KERALA


അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സിപിഎം മറുപടി പറയുന്നില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. മുഖ്യമന്ത്രി രാജിവെയ്ക്കാന്‍ തയ്യാറാവണം. സര്‍ക്കാര്‍ പലതും ഒളിച്ചുവയ്ക്കുകയാണെന്നും പിണറായി വിജയന് അധികകാലം മുന്നോട്ട് പോകാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അന്‍വര്‍ പറഞ്ഞത് മുഹമ്മദ് റിയാസിനു വേണ്ടിയാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നാണ്. എം.വി ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിപ്പിക്കേണ്ട. വ്യാഖ്യാനം നടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിലപോകില്ല.

ALSO READ: അന്‍വര്‍ ഇനി എല്‍ഡിഎഫിലില്ല; എല്ലാ ബന്ധവും സിപിഎം അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി


അന്‍വര്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടില്ല. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതിനെ സിപിഎം ഭയപ്പെടുന്നു.


ALSO READ: "ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞാൽ അങ്ങനെ തന്നെ"; എം.വി. ഗോവിന്ദന് മറുപടിയുമായി അൻവർ


കരിപ്പൂരില്‍ നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരണം. പിണറായി വിജയന് ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇരിക്കാനാവില്ല. ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരമായ പ്രശ്‌നമാണ്. ഭരണഘടന ലംഘനമാണ്. അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തലിന് ഒരു കേസ് എടുക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ടാണെന്നും വി. മുരളീധരന്‍ ചോദിച്ചു.


KERALA
തിരുവനന്തപുരത്ത് രണ്ടരവയസുകാരിയെ കമ്പി വടികൊണ്ട് അടിച്ചു; അങ്കണവാടി ടീച്ച‍ർക്കെതിരെ പരാതിയുമായി രക്ഷകർത്താക്കള്‍
Also Read
user
Share This

Popular

KERALA
NATIONAL
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി