വിശ്വാസപരമായി ഇസ്ലാം മതത്തിൽ സ്ത്രീക്കും പുരുഷൻമാർക്കും ചട്ടകൂടുകൾ ഉണ്ട്, ഇവ അനുഷ്ഠിക്കാൻ പണ്ഡിതൻമാർ പറയുമ്പോൾ അത് അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും യൂത്ത് ലീഗ് നേതാവ് പറഞ്ഞു
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. വിശ്വാസപരമായ കാര്യങ്ങൾ പറയാൻ പണ്ഡിതൻമാർക്ക് അവകാശമുണ്ടെന്നായിരുന്നു പി.കെ. ഫിറോസിൻ്റെ പക്ഷം. യൂത്ത് ലീഗ് വിശ്വാസികൾക്കൊപ്പമാണ് നിൽക്കുന്നത്. വിശ്വാസപരമായ കാര്യങ്ങൾ അനുഷ്ഠിക്കാൻ പണ്ഡിതൻമാർ പറയുമ്പോൾ അത് അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. അതിനെ വിമർശിക്കുകയല്ല വേണ്ടതെന്നും പി.കെ. ഫിറോസ് പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിൻ്റെ പ്രസ്താവനയ്ക്ക് സമാനമായിരുന്നു പി.കെ. ഫിറോസിൻ്റെ പ്രസ്താവന. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുള്ളവർ അതിൽ എന്തിനാണ് ഇടപെടുന്നതെന്നായിരുന്നു കാന്തപുരത്തെ പിന്തുണച്ചുകൊണ്ടുള്ള പി.എം.എ സലാമിൻ്റെ ചോദ്യം. ഇതിന് സമാനമായി വിശ്വാസപരമായ കാര്യങ്ങൾ പറയാൻ പണ്ഡിതൻമാർക്ക് അവകാശം ഉണ്ടെന്നും അതിനെ വിമർശിക്കുകയല്ല വേണ്ടതെന്നും ഫിറോസ് പറഞ്ഞു.
വിശ്വാസപരമായി ഇസ്ലാം മതത്തിൽ സ്ത്രീക്കും പുരുഷൻമാർക്കും ചട്ടകൂടുകൾ ഉണ്ട്. യൂത്ത് ലീഗ് വിശ്വാസികൾക്കെപ്പം നിലനിൽക്കുന്നു. വിശ്വാസപരമായ കാര്യകൾ അനുഷ്ഠിക്കാൻ പണ്ഡിതൻമാർ പറയുമ്പോൾ അത് അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും യൂത്ത് ലീഗ് നേതാവ് പറഞ്ഞു.
മെക് സെവൻ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞിരുന്നു. അതിനെ പരോക്ഷമായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു.