മുകേഷിൻ്റെ രാജി കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തട്ടിലാണെന്നും, രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും യുവമോർച്ച ആരോപിച്ചു
യുവമോർച്ചയുടെ പ്രതിഷേധം
ലൈംഗികാതിക്രമ കേസിൽ എംഎൽഎ മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. പ്രതീകാത്മകമായി കോഴികളുമായെത്തി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർ മുകേഷിൻ്റെ ചിത്രത്തിൽ മെഴുകുതിരി ഉരുക്കിയൊഴിച്ചു. മുകേഷ് അടിയന്തരമായി രാജിവെച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മുകേഷിൻ്റെ രാജി വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തട്ടിലാണെന്നും, രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും യുവമോർച്ച ആരോപിച്ചു.
കഴിഞ്ഞ ദിവസവും മുകേഷിൻ്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ മുകേഷിൻ്റെ വീട്ടിൽ മെഡിക്കൽ കോളെജ് പൊലീസിൻ്റെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. എന്നാൽ മുകേഷ് എവിടെയാണ് ഉള്ളതെന്നതിൽ വ്യക്തതയില്ല.
READ MORE: ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തി ഏകദേശം 12 മണിക്കൂറോളം മൊഴി രേഖപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിമാർക്ക് മൊഴി പകർപ്പ് അന്വേഷണ സംഘം കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.
READ MORE: മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അപഹാസ്യം; രാജി ആവശ്യം ശക്തമാക്കി വനിതാ നേതാക്കൾ