fbwpx
യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; 74-ാം റാങ്കുകാരന് മുന്നില്‍ മുട്ടികുത്തി കാര്‍ലോസ് അല്‍കരാസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Aug, 2024 04:05 PM

2021 നു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ക്വാര്‍ട്ടര്‍ കാണാതെ അല്‍കാരസ് മടങ്ങുന്നതും ആദ്യമായാണ്

US OPEN


ചരിത്രത്തിലെ വമ്പന്‍ അട്ടിമറികളിലൊന്നിന് സാക്ഷിയായി യുഎസ് ഓപ്പണ്‍. ലോക മൂന്നാം നമ്പര്‍ താരവും 2022 ലെ ചാംപ്യനുമായ കാര്‍ലോസ് അല്‍കരാസിനെ പുറത്താക്കി ഡച്ച് താരം ബോടിക് വാന്‍ ഡെ സാന്‍ഡ്ചള്‍പ്. ലോക റാങ്കിങ്ങില്‍ 74ാം സ്ഥാനക്കാരന് മുന്നിലാണ് അല്‍കരാസിന് അടിതെറ്റിയത്. സ്‌കോര്‍- 6-1, 7-5, 6-4.

ഒരു സീസണില്‍ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും പിന്നാലെ യുഎസ് ഓപ്പണ്‍ കിരീടവും നേടി ചരിത്രം കുറിക്കാനുള്ള അല്‍കരാസിന്റെ മോഹങ്ങളാണ് വാന്‍ ഡെ തകര്‍ത്തത്. യുഎസ് ഓപ്പണ്‍ കിരീടം കൂടി അല്‍കരാസ് നേടിയിരുന്നെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാമായിരുന്നു.

2021 നു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ക്വാര്‍ട്ടര്‍ കാണാതെ അല്‍കരാസ് മടങ്ങുന്നതും ആദ്യമായാണ്. അതേസമയം, റാങ്കിങ്ങില്‍ ആദ്യ മൂന്നിലുള്ള താരങ്ങളെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഡച്ച് താരമാണ് വാന്‍ ഡെ.


Also Read: പോരാട്ട വീര്യത്തിന്റെ 'വിറ്റ്‌നസ്'; സാക്ഷി മാലിക്കിന്റെ പുസ്തകം ഒക്ടോബറില്‍


ആദ്യ റൗണ്ടില്‍ നാല് സെറ്റുകള്‍ക്കാണ് അല്‍കരാസ് ഓസ്‌ട്രേലിയന്‍ എതിരാളി ലി തുവിനെ പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടില്‍ പരുക്കിന്റെ പിടിയിലാണ് അല്‍കരാസ് മത്സരിക്കാനെത്തിയത്. ഇടത് തുടയിലെ പരിക്ക് അല്‍കരാസിനെ വലച്ചിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ പിഴക്കുന്ന താരത്തെയാണ് കാണികള്‍ കണ്ടത്. ആദ്യ സെറ്റില്‍ തന്നെ രണ്ട് തവണ സര്‍വുകള്‍ കളഞ്ഞു. 6-1 നാണ് വാന്‍ ഡെ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം റൗണ്ടില്‍ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 7-5 ന് വിട്ടു നല്‍കേണ്ടി വന്നു. രണ്ടാം സെറ്റിലെ രണ്ടാം ഗെയിമില്‍ ബ്രേക്ക് പോയിന്റുകള്‍ പാഴാക്കിയത് കാണികളെ വരെ അമ്പരപ്പിച്ചു. മൂന്നാം സെറ്റ് 6-4 ന് പരാജയപ്പെട്ടതോടെ 21 കാരനായ സ്പാനിഷ് താരം കരിയറിലെ ഏറ്റവും ദാരുണമായ അടിയറവ് പറഞ്ഞു.

NATIONAL
രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം; കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍