നരേന്ദ്ര മോദി പുകഴ്ത്തിയ 'അത്ഭുത മരം'; ഇലയും കായും പൂവുമെല്ലാം ആരോഗ്യത്തിന് ഉത്തമം

ദൈനംദിന ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണിത്
മുരിങ്ങ
മുരിങ്ങ
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പുകഴ്ത്തുന്ന മരമാണ് മുരിങ്ങ. മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ ആരും പറഞ്ഞു പോകും ഇതൊരു അത്ഭുതമരമാണെന്ന്. പ്രധാനമന്ത്രിയുടെ ഭക്ഷണത്തിലെ പ്രധാനിയാണ് മുരിങ്ങ.

എന്തൊക്കെയാണ് മുരിങ്ങയുടെ ആരോഗ്യഗുണങ്ങള്‍?

പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ് മുരിങ്ങ. പ്രശസ്ത ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ശുഭം വത്സ്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മുരിങ്ങയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ദൈനംദിന ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മുരിങ്ങ.

മുരിങ്ങയില, മുരിങ്ങക്കായ, മുരിങ്ങക്കുരു എന്നിവയെല്ലാം പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിന്‍ സി, എ, ബി കോംപ്ലക്‌സ്, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, പ്രോട്ടീന്‍, ഫൈബര്‍ അങ്ങനെ നിരവധി പോഷകങ്ങള്‍ മുരിങ്ങയിലുണ്ട്.

മുരിങ്ങ
മുരിങ്ങ നിസ്സാരക്കാരനല്ല, ആരോഗ്യ ഗുണങ്ങള്‍ നിരവധി

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങ സഹായിക്കുന്നു. മുരിങ്ങയുടെ കുരുവും കായയുമെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതാണ്. കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും ഉത്തമമാണ്.

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും മലബന്ധം തടയുകയുംമ ചെയ്യും. വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കും. വിറ്റാമിന്‍ സി രോഗപ്രതിരോധശേഷിയുംമ വര്‍ധിപ്പിക്കും. കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളെ സഹായിക്കാനും മുരിങ്ങ നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു.

മുരിങ്ങയുടെ ഇല, കായ, പൂവ് എന്നിവയെല്ലാം കറികളിലും മറ്റ് വിഭവങ്ങളിലും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

മുരിങ്ങ
മാനസികാരോഗ്യം: ആർക്ക്, എപ്പോൾ വേണമെങ്കിലും അഭിപ്രായം പറയാമോ? സ്വന്തം അനുഭവംവച്ച് മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്താൻ നോക്കരുത്

ശ്രദ്ധിക്കുക: ഏതൊരു ഭക്ഷണക്രമം തുടങ്ങുന്നതിന് മുമ്പും ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ ഉപദേശം തേടുന്നത് ഉചിതമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com