രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ഇതാണ് കാരണം

അൽപ്പം കുരുമുളക് പൊടി ചേർത്ത് കഴിക്കുന്നത് തൈരിന്റെ തണുപ്പ് കുറയ്ക്കും
രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ഇതാണ് കാരണം
Published on
Updated on

മിക്കവാറും വീടുകളിൽ കാണപ്പെടുന്ന ആഹാര സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് തൈര്. എളുപ്പം കൈകാര്യം ചെയ്യാവുന്ന, ഏറെ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്ന് മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണകരം കൂടിയാണിത്. ഉച്ചയ്ക്കും വൈകിട്ടുമെല്ലാം ചോറിനൊപ്പം തൈരോ, തൈരുപയോഗിച്ചുള്ള മറ്റ് വിഭവങ്ങളോ വീടുകളിൽ സാധാരണമാണ്. എന്നാൽ രാത്രിൽ തൈര് കഴിക്കരുത് എന്ന മുന്നറിയിപ്പ് പലരും കേട്ട് കാണും.ശരിക്കും എന്താ അതിന് കാരണം?

രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ഇതാണ് കാരണം
അത് ഒറിജിനല്‍ മാമ്പഴമല്ല ഗയ്‌സ്; ഇഷയുടെ കയ്യിലുള്ള ആ ബാഗിന്റെ വില ഒരു കോടിയോളം

ഇത്രയും നല്ലതാണെങ്കിൽ പിന്നെ രാത്രി കഴിച്ചാൽ എന്താ പ്രശ്നം എന്നാണ് പലരും ചോദിക്കുന്നത്. ആയുർവേദ ചികിത്സയിലും രാത്രി തൈര് ഉപയോഗിക്കുന്നത് വിലക്കാറുണ്ട്. എന്നാൽ യഥാർഥകാരണം എന്താണെന്ന് പലർക്കും അറിയില്ല. അത്ര പ്രശ്നമാണോ തൈര്, അതും രാത്രിയിൽ.

ആരോഗ്യവിദഗ്ധർ പറയുന്നത് തൈര് രാത്രി കഴിക്കുന്നത് അത്ര ഗുണകരമല്ല എന്നാണ്. കാരണം രാത്രിയിൽ പൊതുവെ ദഹനം മന്ദഗതിയിലാണ്. തൈരിന് കട്ടി കൂടുതലായതിനാൽ രാത്രി അത് ദഹിക്കാൻ കൂടുതൽ സമയം എടുക്കും. അത് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. അതുപോലെ തന്നെ അമിതമായി പുളിച്ച തൈര് കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാം.

ആരോഗ്യപ്രശ്നമുള്ളവർക്ക് ഇത് കൂടുതൽ അപകടമാണ്. കട്ടിയുള്ള ആഹാരമായതിനാൽ ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് അത്ര ഗുണം ചെയ്യില്ല. തൈര് കഫം വർധിപ്പിക്കുന്നു. ആസ്ത്മ, അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഒഴിവാക്കണം. അതുപോലെ തന്നെ സ്വാഭാവികമായി തണുപ്പ് ഉള്ള ആഹാരമാണ് തൈര് എന്നതും ആയുർവേദ ചികിത്സയിൽ പലപ്പോഴും തൈര് വിലക്കുന്നതിന് കാരണമാകുന്നു.

രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ഇതാണ് കാരണം
വിപണിയിലെത്തിയത് തലവേദനയ്ക്കും തളര്‍ച്ചയ്ക്കും ഉന്മേഷത്തിനും മരുന്നായി; കൊക്കകോളയുടെ 140 വര്‍ഷങ്ങള്‍

അല്ലാതെ അത്രവലിയ വില്ലനൊന്നും അല്ല തൈര്. ഇനി നിർബന്ധമുള്ളവർക്ക് രാത്രിയിൽ നേർപ്പിച്ച് കഴിക്കാം. മോരുംവെള്ളമായോ മറ്റോ തയ്യാറാക്കാവുന്നതാണ്. അതുപോലെ തന്നെ അൽപ്പം കുരുമുളക് പൊടി ചേർത്ത് കഴിക്കുന്നത് തൈരിന്റെ തണുപ്പ് കുറയ്ക്കും. ദഹനപ്രശ്നങ്ങളോ ശ്വാസകോശ പ്രശ്നങ്ങളോ ഇല്ലാത്തവർക്ക് ചെറിയ അളവിൽ തൈര് കഴിക്കുന്നതുകൊണ്ട് വലിയ ദോഷമില്ല.

News Malayalam 24x7
newsmalayalam.com