മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും മുഖമായി മാറിയ പ്രഫസര്‍ എം.കെ. സാനുവിന് അന്ത്യാഞ്ജലി നേരാന്‍ ഒരുങ്ങി കേരളം. സാനു മാഷിന്റെ ഭൗതികശരീരം
രാവിലെ എട്ടുമണിക്ക് അമൃത ആശുപത്രിയില്‍ നിന്ന് എറണാകുളം കാരക്ക മുറിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. രാവിലെ ഒമ്പതുമണി മുതല്‍ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും.
രാവിലെ പത്ത് മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് വൈകുന്നേരം 5 മണിക്ക് രവിപുരം ശ്മശാനനത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ നടക്കും. ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത മഹാ പ്രതിഭാസത്തിന് അശ്രുപൂജ അര്‍പ്പിക്കാന്‍ ഇന്നലെ രാത്രി നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ അടക്കം മൂന്നു പേരെ കുത്തി. പുല്ലാട് സ്വദേശിനി ശ്യാമ മരിച്ചു
ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് കുത്തേറ്റത്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
മലപ്പുറം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും
മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപം പാണ്ട്യൻചിറയിൽ പറമ്പിൽ കെട്ടിയിരുന്ന കറവപ്പശുവിനെ കൊന്ന് തിന്നത് പുലിതന്നെയെന്ന് സ്ഥീരീകരിച്ചു
സെബാസ്റ്റ്യനെ സംശയമുനയിൽ നിർത്തി ഒരു തിരോധാന കേസ് കൂടി
2020ൽ ചേർത്തല തിരുവിഴയിൽ നിന്ന് കാണാതായ സിന്ധു തിരോധാന കേസിൽ പുനരന്വേഷണം
മകളുടെ വിവാഹത്തിന് രണ്ടുമാസം മുൻപാണ് സിന്ധുവിനെ കാണാതായത്
സാനുമാഷിന്റെ ഭൗതികശരീരം കാരക്ക മുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും
വടകരയിൽ വീണ്ടും ബസ് സമരം. പെരിങ്ങത്തൂർ സംഭവത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്ന സമരം ഇന്നലെ റൂറൽ എസ്പി യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ഇന്ന് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ബസുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് തൊഴിലാളികൾ ബസ് സർവീസ് നിർത്തിവെച്ചത്.
ചിദംബരം തിരുമുല്ലവാസലിൽ നിന്നും മറക്കാനയിലേയ്ക്ക് പോയ സംഘമാണ് അപകടത്തിൽ പെട്ടത്
എറണാകുളം സ്വദേശി ഗൗരിയാണ് മരണപ്പെട്ടത്
കൊച്ചി കേന്ദ്രീകരിച്ചുള്ള ലോക ഡാൻസ്ട്രൂപ്പിലെ കാറാണ് അപകടത്തിൽപ്പെട്ടത്
വയനാട് വൈത്തിരിയിൽ വീണ്ടും കാട്ടാന. ദേശീയപാതയിലെ ഹണി മ്യൂസിയത്തിന് സമീപമാണ് ആന എത്തിയത്. ഹണി മ്യൂസിയത്തിലെ പാർക്കിൽ കാട്ടാന കയറി. കളി ഉപകരണങ്ങൾ കറക്കുന്ന ദൃശ്യം പുറത്ത്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ജനവാസ കേന്ദ്രത്തിൽ രണ്ട് ആനകളാണ് ഇറങ്ങിയത്
ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്നുളള വന്ദേഭാരത് 25 മിനിറ്റ് വൈകും. എറണാംകുളം- പാലക്കാട് മെമു ട്രെയിനുകള്‍ റദ്ദാക്കി
സമവായത്തിലൂടെ നിയമനം വേണം എന്ന ഗവര്‍ണറോട് ആവശ്യപ്പെട്ട് മന്ത്രിമാര്‍. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചത് യോജിച്ച് തീരുമാനം എടുക്കാന്‍.
കേരള യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ടു. താല്‍ക്കാലിക വിസി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്ന് രാജ്ഭവന്‍
എല്ലാവരും നിയമത്തെ ബഹുമാനിക്കണം
ഞാൻ കേരളത്തിൽ നിന്ന് പോയാലും കേരളം ഒരിക്കലും എന്നിൽ നിന്ന് പോകുന്നില്ല
കേരളത്തെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു
മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും അലേര്‍ട്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഓറഞ്ച് അലേര്‍ട്ട്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ യെല്ലോ അലേര്‍ട്ട്
ലയണല്‍ മെസിയും സംഘവും കേരളത്തില്‍ വരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഈ വര്‍ഷം കേരളത്തിലേക്ക് വരുന്നതില്‍ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കായിക വകുപ്പ്
ഒക്ടോബർ, നവംബർ മാസത്തിൽ വരുന്നതിൽ അർജൻ്റീന വിസമ്മതം അറിയിച്ചെന്ന് സൂചന
അടുത്ത വർഷത്തേക്ക് മാറ്റാമോ എന്നതിൽ ആലോചന
എം.കെ സാനുവിനെ അനുസ്മരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സാനുമാഷിന്റെ മാനസിക ശിഷ്യന്മാരല്ലാത്തവര്‍ മലയാള ഭാഷ കൈകാര്യം ചെയ്യുന്നവരില്‍ കുറവ്. അസ്തമിക്കാത്ത വെളിച്ചമെന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടിയാണ്. സമൂഹത്തിന് വലിയ പാഠപുസ്തകം കൂടിയാണ് അദ്ദേഹമെന്ന് എം.എ. ബേബി.
കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായി ശിക്ഷ കിട്ടട്ടെ. അതില്‍ രാഷ്ട്രീയപരമായോ വ്യക്തിപരമായോ ഇടപെടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്
കെടി ജലീലും ബിനീഷ് കോടിയേരിയും നടത്തുന്ന ഇടപെടല്‍ ജനങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങളുടെ വായ അടപ്പിക്കാന്‍ ഉള്ള നീക്കം നടക്കില്ല. മകന്‍ ചെയ്ത തെറ്റിന് അച്ഛന്‍ രാജിവെക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. തെറ്റായ പ്രവര്‍ത്തി സഹോദരന്റെ ഭാഗത്ത് നിന്ന് വന്നാല്‍ ശിക്ഷ കിട്ടുന്നതില്‍ തനിക്ക് സന്തോഷം. രാജിവെക്കേണ്ടത് സഹോദരന് അനുകൂലമായി എന്തെങ്കിലും ചെയ്യുമെങ്കില്‍. അധികാരത്തിന്റെ ഭാഗായി നില്‍ക്കുന്ന ആള്‍ അല്ല താന്‍ എന്നും പി.കെ. ഫിറോസ്
പ്രൊഫ. എം.കെ. സാനുവിന് വിട നൽകി നാട്. വൈകീട്ട് അഞ്ച് മണിയോടെ രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നിരവധി പേരാണ് എം.കെ. സാനുവിന് വിട നൽകാൻ എത്തിയത്.
സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചു.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ സമരത്തെയും അടൂർ രൂക്ഷമായി വിമർശിച്ചു.
ഭാഷയെ വളർത്താൻ നമ്മുടെ സർക്കാർ ഇനിയും തീരുമാനങ്ങൾ എടുക്കുമെന്ന് അടൂരിന് മറുപടിയുമായി ശ്രീകുമാരൻ തമ്പി. സർക്കാരിൻ്റെ അധികാരങ്ങൾ സിനിമയെ സഹായിക്കാനും കൂടി ഉപയോഗിക്കണമെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.
ഹേമ കമ്മിറ്റിയ്ക്ക് അവസാനം എന്ത് സംഭവിച്ചുവെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. പരാതി പറഞ്ഞവർ തന്നെ പരാതി പിൻവലിച്ചു. കമ്മിറ്റിയ്ക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. എസ്‌സി, എസ്‌ടി വിഭാഗം നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗമാണ്. അടൂരിനോടുള്ള ബഹുമാനം നിലനിർത്തിയാണ് അഭിപ്രായം പറഞ്ഞതെന്നും പുഷ്പവതി പൊയ്പ്പാടത്ത്.
എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് സിനിമയിലേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും പൂർണമായും എത്തിയിട്ടില്ല. സ്‌ക്രീനിംഗ് കമ്മിറ്റി ചേർന്ന് കഴിവ് ഉള്ളവർക്കാണ് പണം നൽകുന്നത്. പണം നൽകി ഇറങ്ങിയ സിനിമകൾ എല്ലാം അതിഗംഭീര സിനിമകൾ ആണെന്നും സജി ചെറിയാൻ.
ഹേമ കമ്മിറ്റി എവിടെ പോയി ശ്രീകുമാരൻ തമ്പി ചോദിച്ചു. അത് പോകാത്തതുകൊണ്ടാണ് ഈ പരിപാടി ഇവിടെ നടന്നത്. സിനിമയിൽ ജോലി ചെയ്യുന്നവർക്ക് പൂർണ സംരക്ഷണം നൽകിയാകും സിനിമാനയം രൂപീകരിക്കുകയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ആടുജീവിതത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്ന് സംവിധായകൻ ബ്ലെസി. പൊതുജനങ്ങളിൽ നിന്ന് തന്നെ അവാർഡ് ലഭിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം ഉയർന്നുവന്നതിൽ സന്തോഷം. പുരസ്കാരത്തിനായി എൻട്രികൾ അയച്ചപ്പോൾ എല്ലാ വിഭാഗത്തിലും പുരസ്കാരം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഏതെങ്കിലും വിവാദം പുരസ്കാരം ലഭിക്കുന്നതിൽ തടസമായോ എന്നറിയില്ലെന്നും ബ്ലെസി പ്രതികരിച്ചു.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശേരി കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ മദ്യപാനം.
വിവാദപരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണന് വിമർശനവുമായി മന്ത്രി ആർ. ബിന്ദു. വിശ്വ ചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച കൊച്ചി കളമശേരി സ്വദേശി പിടിയിൽ. വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന് കളയാൻ ശ്രമിച്ചതിനാണ് കളമശേരി സ്വദേശി ടോണിയെ പൊലീസ് പിടികൂടിയത്.
അതിരപ്പിള്ളിയിൽ കനത്ത മഴ. നാലു മണിക്കൂറിനുള്ളിൽ 90 മി.മീ മഴ പെയ്തു. പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക തുടരുന്നു. വാച്ച് മരം ഭാഗത്ത് തോട് കര കവിഞ്ഞൊഴുകി. അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.
ഇരിങ്ങാലക്കുട രൂപതാ മെത്രാൻ പോളി കണ്ണൂകാടന് അഭിവാദ്യവുമായി മന്ത്രി ആർ. ബിന്ദു. സംഘപരിവാറിന് മുന്നിൽ മുട്ടു മടക്കാതെ നീതിക്കു വേണ്ടി ശബ്ദമുയർത്തിയ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ പോളി കണ്ണൂകാടൻ പിതാവിന് അഭിവാദ്യങ്ങളെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.