ഏഴ് മധ്യ-തെക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
പാലക്കാട് പറമ്പിക്കുളം ഡാമിന്റെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും ഉയര്‍ത്തി
പറമ്പിക്കുളം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. രാത്രി 10.30 ഓടെയാണ് 10 സെന്റീമീറ്റര്‍ വീതം ഷട്ടറുകള്‍ തുറന്നത്.
നിലവില്‍ സെക്കന്‍ഡില്‍ 1191 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്
മൂന്ന് ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി
കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു. പെരുവ സ്വദേശി പെരുവഴിയിലെ ചന്ദ്രനാണ് മരിച്ചത്. പുലർച്ചെ 1. 30 ഓടെയായിരുന്നു അപകടം
ശക്തമായ കാറ്റില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം. നിര്‍ത്തിയിട്ട പിക്കപ്പ് വാനില്‍ പന മുറിഞ്ഞു വീണ് വാഹനം തകര്‍ന്നു. താമരശ്ശേരി കാരാടി നെല്ലൂളി ചാലില്‍ മുഹമ്മദ് ഹനീഫയുടെ വാഹനമാണ് തകര്‍ന്നത്. കൂടത്തായില്‍ മുകളില്‍ കൂറ്റന്‍ തേക്കുമരവും തെങ്ങും വീണ് വീട് തകര്‍ന്നു.
വിത്തനശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടാണ് തകര്‍ന്നത്. ഇന്നലെ അര്‍ധ രാത്രിയിലാണ് സംഭവം. കാറ്റില്‍ മേല്‍ക്കൂര പറന്നുപോയി, മഴയില്‍ ചുമര്‍ നിലംപൊത്തി. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
'ആണ്‍കുട്ടികള്‍ 18 വയസിനു മുമ്പ് പ്രണയിക്കണം. 25 വയസിനു മുമ്പ് വിവാഹം കഴിക്കണം. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് ഇതാണ് പരിഹാരം. മാതാപിതാക്കളല്ല യുവാക്കള്‍ തന്നെ പങ്കാളിയെ തേടിപ്പിടിക്കണം. സമുദായത്തിലെ ആണ്‍കുട്ടികള്‍ നാണം കുണുങ്ങികളും, താഴോട്ട് നോക്കിയിരിക്കുന്നവരുമെന്ന് മെത്രാപൊലീത്തയുടെ വിമര്‍ശനം. വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതിനോടും ജോലിക്ക് പോകുന്നതിനോടും കടുത്ത എതിര്‍പ്പ്
കണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കണ്ണവത്ത് ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരംവീണ് വയോധികന്‍ മരിച്ചു. ചെമ്പുക്കാവ് സ്വദേശി ചന്ദ്രനാണ് മരിച്ചത്. പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ചെറുതോണി മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. പുഞ്ചക്കാട് സ്വദേശി അബ്രഹാമിനെയാണ് കടലില്‍ കാണാതായത്. തോണിയില്‍ കൂടെയുണ്ടായിരുന്നയാള്‍ നീന്തി രക്ഷപെട്ടു. ശക്തമായ കാറ്റില്‍ മാങ്ങാട്ടുപറമ്പിലെ കെഎപി ക്യാമ്പില്‍ നാശനഷ്ടമുണ്ടായി. ഉളിക്കല്‍ വയത്തൂരില്‍ ഇന്നലെ രാത്രി വീശിയ കനത്ത കാറ്റില്‍ പത്തോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു.
ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. താമരശ്ശേരി, കല്ലാച്ചി, കൂടരഞ്ഞി, മാവൂര്‍ തുടങ്ങിയ മേഖലകളിലാണ് മഴയും കാറ്റും കനത്ത നാശം വിതച്ചത്. ശക്തമായ കാറ്റില്‍ പന മുറിഞ്ഞ് വീണ് താമരശ്ശേരി കാരാടി സ്വദേശി മുഹമ്മദ് ഹനീഫയുടെ പറമ്പില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ തകര്‍ന്നു. കൂടത്തായി കുന്നത്തുകണ്ടി സ്വദേശി റഷീദിന്റെ വീടിന് മുകളില്‍ തേക്കുമരവും തെങ്ങും വീണ് വീട് ഭാഗികമായി തകര്‍ന്നു. പറശ്ശേരി ശിഹാബിന്റെ വീടിന്റെ മുകളില്‍ തെങ്ങ് വീണു. ഈ മേഖലയില്‍ കെഎസ്ഇബിയുടെ ലൈനിന് മുകളില്‍ മരങ്ങള്‍ വീണ് വൈദ്യുതി നിലച്ചു.
കൊടിയത്തൂര്‍ തോട്ടുമുക്കത്ത് മരം വീണ് പ്രദേശവാസിയായ കൃഷ്ണന്റെ വീട് തകര്‍ന്നു. ശക്തമായ കാറ്റില്‍ നാദാപുരം മേഖലയിലും കനത്ത നാശനഷ്ടമുണ്ടായി. കനത്ത മഴയില്‍ ചാലിയാര്‍, ഇരുവഴിഞ്ഞിപ്പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ (തുമ്പമണ്‍ സ്റ്റേഷന്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ നദിയില്‍ (മടമണ്‍ സ്റ്റേഷന്‍), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍) മഞ്ഞ അലേട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
കൊല്ലം തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് സെന്റീമീറ്റര്‍ വീതം രണ്ട് ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ 80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തും കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു.
കേരളത്തില്‍ അതിശക്തമഴ, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു.
ഇന്ന് രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം,
11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം,
12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്.
ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെ തുടർന്ന് വിമാനങ്ങൾ കൊച്ചിയിൽ മടങ്ങിയെത്തി തുടർ സർവീസുകൾ നടത്തി.
കോൺഗ്രസ് എടുക്കാച്ചരക്കെന്ന ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പാലോട് രവിക്കെതിരെ സൈബർ ആക്രമണം. കോൺഗ്രസിലെ യുവനേതാക്കൾ തന്നെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേ സമയം വിഷയം പലോട് രവിയുമായി സംസാരിച്ചെന്നും നടപടി ആലോചിച്ച് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധയിടങ്ങളിൽ മഴ മൂലം വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നതും അശങ്ക ഉയർത്തുന്നുണ്ട്. പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. പാലക്കാട് പറമ്പിക്കുളം ഡാമിന്റെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും ഉയര്‍ത്തി.കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു.
വയനാട്ടിൽ റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു.
ജില്ലയിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു.
ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് തുറന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യൂണിയൻ നിലനിർത്തി യുഡുഎസ്എഫ്. എംഎസ്എഫ് പിന്തുണയിൽ അഞ്ച് സീറ്റിലും വിജയം നേടി. എംഎസ്എഫിന് ആദ്യമായി ചെയർപേഴ്സൺ. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് വിജയാഘോഷം നടത്തിയ യുഡിഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് ലാത്തി വീശി.
മാറാട് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് മദ്യപിച്ചെത്തി ഷിംനയെ മർദിച്ചിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ. മരിക്കുന്നതിനു തൊട്ടുമുമ്പും തർക്കമുണ്ടായതായി പറയുന്നു.
തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് വയനാട്ടിൽ റിസോർട്ട് - ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു.
മൂന്നാർ ദേവികുളം റോഡിലുണ്ടായ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവർ ഗണേശനാണു മരിച്ചത്. ലോറി മറിഞ്ഞാണ് അപകടം ഉണ്ടായത്.
കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലർട്ട്
നാളെ രാവിലെ 10 മണിയ്ക്ക് കക്കയം ഡാം തുറക്കും
പുഴയോരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം
രാവിലെ എട്ടുമണിക്ക് ബാണസുരസാഗർ ഡാമിലെ ഷട്ടർ 75 സെൻ്റീമീറ്ററായി ഉയർത്തും
കരമാൻ തോട്, പനമരം പുഴയോരങ്ങളിലും , താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം
വയനാട് തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിൽ
കണ്ണൂർ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു
13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററുമാണ് ഉയർത്തിയത്.
ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ആലുവ ശിവ ക്ഷേത്രം വീണ്ടും മുങ്ങി.
കണ്ണൂർ ആറളത്ത് വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ബന്ധു. ഭർത്താവ് മദ്യപിച്ചെത്തി ഷിംനയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് ഷിംനയുടെ ബന്ധു രാജു പറഞ്ഞു.
വയനാട്ടിൽ യൂത്ത് കോൺഗ്രസിൽ നടപടി. സത്യസേവ സംഘർഷ് പരിപാടിയിൽ പങ്കെടുക്കാത്തവരും സംഘടനയിൽ സജീവമല്ലാത്തവരെയും ആണ് സസ്പെൻഡ് ചെയ്തതെന്ന് വിശദീകരണം.