നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?

നിയമം കാറ്റിൽപ്പറത്തി വാതുവച്ചും റീൽസ്‌ ചിത്രീകരിച്ചും അമിതവേഗത്തിൽ നിരത്തിലൂടെ കാറുമായി പറക്കാൻ കൗമാരക്കാർക്ക് ധൈര്യം പകരുന്നത്‌ ആരാണ്‌?
നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?
Published on: 
Updated on: 

നെടുമ്പാശ്ശേരിയിൽ മൂന്ന്‌ വിദ്യാർഥികൾ വാഹനക്കുരുതിയിൽ പൊലിഞ്ഞിട്ട്‌ രണ്ടാഴ്‌ച മാത്രമേ ആയുള്ളൂ. വീണ്ടും കൊച്ചി നഗരത്തിൽത്തന്നെ കണ്ടെയ്‌നർ റോഡിൽ മറ്റൊരു ജീവൻകൂടി വാഹനക്കൊലയ്‌ക്ക്‌ ഇരയായി. ആഡംബര കാറുകളുമായി ചീറിപ്പാഞ്ഞ ക‍ൗമാരക്കാരുടെ അഭ്യാസമാണ്‌ രണ്ടിടത്തും ചോരക്കളിയായി മാറിയത്‌. നിയമം കാറ്റിൽപ്പറത്തി വാതുവച്ചും റീൽസ്‌ ചിത്രീകരിച്ചും അമിതവേഗത്തിൽ നിരത്തിലൂടെ കാറുമായി പറക്കാൻ കൗമാരക്കാർക്ക് ധൈര്യം പകരുന്നത്‌ ആരാണ്‌?

ഇരുചക്രവാഹന അപകടങ്ങൾ നാട്ടിൽ പെരുകുകയാണ്‌. വാർഷിക പരിപാലന കരാർ പ്രകാരം നൽകേണ്ട തുകയിൽ കുടിശ്ശികയും വരുത്തിയതോടെ പലയിടത്തും എഐ കാമറകളുടെ പ്രവർത്തനം അവതാളത്തിലാണ്. നിരത്തുകളിലെ നിയമലംഘനം നിരീക്ഷിച്ച്‌ നടപടിയെടുക്കാനുള്ള ഉദ്യോഗസ്ഥരും കുറഞ്ഞു.

പ്രായപൂർത്തിയാകാത്ത, ലൈസൻസ്‌ ഇല്ലാത്തവർക്ക് വാഹനം കൊടുത്തുവിടുന്നവരും നിയമലംഘനങ്ങൾക്ക്‌ ക‍ൂട്ടുനിൽക്കുന്ന പൊലീസും ഈ വാഹനക്കുരുതികളിൽ പ്രതിസ്ഥാനത്താണ്‌. 2021 ജനുവരി ഒന്നുമുതൽ 2026 ഒക്ടോബർ ഒമ്പതുവരെ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 22,334 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്ക്. ജീവൻ പണയം വച്ചാണ് ജനം റോഡരികിലൂടെ പോകുന്നത്. ലക്കും ലഗാനുമില്ലാതെ പോകുന്ന കൗമാര തീവ്രവേഗതയിൽ സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് പോലും രക്ഷയില്ലാതായിരിക്കുന്നു.

നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?
ഇലക്ഷൻ കമ്മീഷനിലെ ഭിന്നത മാധ്യമ സൃഷ്ടിയോ ?; സത്യവാങ്മൂലത്തിൽ ഉയരുന്ന ആശങ്കകൾ ?

എന്നിട്ടും എന്തേ നാം പഠിക്കുന്നില്ല..?

ചേരാനല്ലൂര്‍ വാഹനാപകട കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി രാഷ്ട്രീയ തലത്തിലും നിയമ തലത്തിലും വിവാദമായിരിക്കുകയാണ്. തിരുത്തൽ നടപടിയുടെ ഭാഗമായി പൊലീസ് വീഴ്ചകളെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നു. അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് 55കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത രീതിയാണ് കടുത്ത വിമര്‍ശനത്തിനിടയായത്.

തുടക്കത്തില്‍ പ്രതിക്കെതിരെ ലഘുവായ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താമസിയാതെ തന്നെ സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ പിതാവിനെതിരെ കേസെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തുടക്കത്തില്‍ ഇക്കാര്യവും പൊലീസ് അവഗണിച്ചു. പ്രതിഷേധം ശക്തമാകുകയും നീതി ആവശ്യപ്പെട്ട് ഇരയുടെ കുടുംബം സമരത്തിനിറങ്ങുകയും ചെയ്തപ്പോഴാണ് നരഹത്യാക്കുറ്റം ചുമത്തി എഫ്ഐആര്‍ തയ്യാറാക്കിയതും പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തത്. അതിവേഗത്തില്‍ കാര്‍ ഓടിക്കുന്നതിൻ്റെ റീല്‍ ചിത്രീകരിക്കാനാണ് പുലര്‍ച്ചെ ഈ പതിനേഴുകാരന്‍ കാറുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടത്തിന് മുമ്പ് വാഹനം 104 കി. മീറ്റര്‍ വേഗത്തില്‍ ഓടിക്കുന്ന ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?
ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: ഇനിയും തുറക്കാത്ത ദുരൂഹ വഴികളോ?

വർധിച്ചുവരുന്ന റോഡപകടങ്ങൾ

നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളായ ദേവിക, ഗോപിക, ഇയാസ് എന്നിവർക്ക് ജീവൻ നഷ്ടമായ സംഭവം കേരളത്തെയാകെ ഞെട്ടിച്ചതാണ്. കേസിൽ 19 വയസ്സുകാരനായിരുന്നു പ്രതി. കൊല്ലത്ത് ബൈക്കപകടത്തിൽ ആകാശ് എന്ന വിദ്യാർഥി മരിച്ച സംഭവവും തിരുവനന്തപുരം കഴക്കൂട്ടത്ത് മൂന്ന് വയസ്സുകാരനെ മടിയിലിരുത്തി അപകടകരമായി വാഹനമോടിച്ച സംഭവം സംബന്ധിച്ച റിപ്പോർട്ടുകളും ഈ ദിവസങ്ങളിൽ വലിയ ചർച്ചയായി.

റോഡുസുരക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങളാണിവ. കേരളത്തിലെ റോഡപകടങ്ങളുടെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. 2021ൽ സംസ്ഥാനത്ത് 33,296 അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2022ൽ അത് 43,910 ആയി. പൊലീസിൻ്റെ കണക്കുകൾ പ്രകാരം 2023ൽ 48,068 അപകടങ്ങളും 2024ൽ 48,834 അപകടങ്ങളും 2025ൽ 49,889 അപകടങ്ങളും റിപ്പോർട്ട് ചെയ്തു. അതായത്, ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ എണ്ണം പൊതുവേ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.

നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?
'മന്ത്രിമാർക്കും എംഎൽഎമാർക്കും കൈനിറയേ...'; ശമ്പള വർധന കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

കൊറിയൻ സിനിമകൾ സ്വാധീനിക്കുന്നുണ്ടോ?

കൗമാരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന വിഷയം നിയമസഭയിൽ വന്നപ്പോൾ കൊറിയൻ സിനിമകളുടെയും ഓൺലൈൻ ഗെയിമുകളുടേയും സ്വാധീനം കൗമാരക്കാർക്കിടയിലെ അക്രമവാസന വർധിപ്പിക്കുന്നു എന്നായിരുന്നു മന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. സ്പീഡ് ഡ്രൈവിന് പിന്നിൽ കൊറിയൻ സിനിമയുടെ സ്വാധീനമൊന്നുമില്ലെന്ന് പ്രത്യക്ഷത്തിൽ ഉറപ്പിക്കാമെങ്കിലും കൗമാരക്കാരുടെ മാനസിക വികാസങ്ങളും അവരുടെ ചിന്താലോകവും രക്ഷാകർത്താക്കളെങ്കിലും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.

മനുഷ്യശരീരത്തിൽ prefrontal cortex എന്നത് മസ്തിഷ്കത്തിൻ്റെ മുൻ ഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇത് തീരുമാനമെടുക്കൽ, ആഗ്രഹങ്ങളെ നിയന്ത്രിക്കൽ, അപകടസാധ്യത മനസ്സിലാക്കൽ, ഭാവിയെക്കുറിച്ച് ചിന്തിക്കൽ, ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്നു. 'prefrontal cortex' പൂർണ വളർച്ചയെത്തുന്നത് ഏകദേശം 25 വയസ്സോടെയാണ്. കൗമാരക്കാരിൽ ഭയം കുറവായിരിക്കുന്നതും അപകടസാധ്യതകളെ അവർ സാഹസികതയായി കാണുന്നതും ഇതുകൊണ്ടാണ്. വേഗത, ശബ്ദം, അഡ്രിനാലിൻ റഷ് എന്നിവ താൽക്കാലികമായി നൽകുന്ന സുഖം ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള വിവേകം ഇല്ലാതാക്കുന്നു.

ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അമിതവേഗത, സ്റ്റണ്ടിംഗ് എന്നിവ 'മാസ്സ്', 'കൂൾ' ഇമേജുകളായി അവതരിപ്പിക്കപ്പെടുന്നു.ഇത് മാത്രമല്ല, ലൈസൻസില്ലാത്ത ഡ്രൈവിംഗ്, മാതാപിതാക്കളുടെ മേൽനോട്ടക്കുറവ്, അമിത ആത്മവിശ്വാസം, സുഹൃത്തുക്കൾക്കിടയിലെ ഹീറോയിസം തുടങ്ങിയ ഘടകങ്ങളാണ് യഥാർഥത്തിൽ കുട്ടികളെ അപകടകരമായ ഡ്രൈവിങിന് പ്രേരിപ്പിക്കുന്നത്.

നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?
എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം അടുത്ത മാസം; പാകിസ്താനെ ക്ഷണിച്ച് ഇന്ത്യ

പുതുവാഹന വേഗം അപകടം വരുത്തുമോ?

പുതിയ മോഡൽ വാഹനങ്ങൾ ഉയർന്ന സുരക്ഷാ ഫീച്ചറുകൾ നൽകുന്നുണ്ടെങ്കിലും, കൗമാരക്കാരുടെയും അപക്വമതികളുടെയും കൈകളിലെത്തുമ്പോൾ അവ അപകട സാധ്യത വർധിപ്പിക്കുന്നു. പുതിയ മോഡൽ ഇന്ധന ടർബോ എൻജിനുകളും, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളും ഏതാനും സെക്കൻഡുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. ഡ്രൈവിംഗ് പരിചയമില്ലാത്ത ഒരാൾ പെട്ടെന്ന് പെഡലിൽ ആഞ്ഞുചവിട്ടിയാൽ വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറാനോ മുന്നിലുള്ളവയിൽ ഇടിക്കാനോ നിമിഷങ്ങൾ മതി.

ഇന്ന് വിപണിയിലെത്തുന്ന ചെറിയ സി.സി ബൈക്കുകൾ പോലും സ്പോർട്സ് ട്രാക്കുകൾക്ക് അനുയോജ്യമായ അഗ്രസീവ് ഡിസൈനുകളിലാണ് വരുന്നത്. സിറ്റി റോഡുകളിലെ സാധാരണ വേഗതയ്ക്ക് അനുയോജ്യമല്ലാത്ത ഹൈ-പവർ എഞ്ചിനുകൾ റോഡ് റേസിംഗിന് പ്രചോദനമാകുന്നു. മക്കൾ ചോദിക്കുമ്പോഴേക്കും പ്രായപരിധി നോക്കാതെ ആഡംബര കാറുകളോ ഉയർന്ന സിസി ബൈക്കുകളോ കൈമാറുന്ന പ്രവണത രക്ഷിതാക്കളിൽ കൂടിവരുന്നുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ചില മാതാപിതാക്കൾ തന്നെ തെറ്റായ അഭിമാന ബോധത്തോടെ സമൂഹത്തിൽ പങ്കുവെക്കുന്നു. തെറ്റ് ചെയ്താൽ പണമോ സ്വാധീനമോ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന ചിന്ത കുട്ടികളിൽ നിയമഭയം ഇല്ലാതാക്കുന്നുണ്ട്.

വഴി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ?

അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ എഐ ട്രാക്കിങ് ഉപയോഗിക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക ഭാഷയെങ്കിലും കേരളത്തിലെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെൽട്രോൺ നടത്തുന്ന എഐ ട്രാഫിക് ക്യാമറ സംവിധാനം വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ടുണ്ട്.

2025 ഫെബ്രുവരി മുതൽ സർക്കാർ ത്രൈമാസ ഗഡുക്കൾ മുടക്കിയതോടെ എ.ഐ ക്യാമറ പദ്ധതി നടപ്പാക്കുന്ന കെൽട്രോണിന് 60 കോടിയോളം രൂപ കുടിശ്ശികയായി. പണം ലഭിക്കാത്തതിനെത്തുടർന്ന് സെപ്റ്റംബർ ഒന്നിന് സെൻട്രൽ സെർവർ ഫയർവാൾ വിച്ഛേദിക്കപ്പെട്ടതോടെ കൺട്രോൾ റൂമുകളിലേക്കുള്ള വിവരക്കൈമാറ്റം നിലച്ചു. എന്നാൽ കുടിശ്ശിക തീർക്കാൻ ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് സെപ്റ്റംബർ അവസാനത്തോടെ വിവരക്കൈമാറ്റം താൽക്കാലികമായി പുനരാരംഭിച്ചിട്ടുണ്ട്.

നിരത്തുകളിൽ തുടരുന്ന വാഹനക്കുരുതി ! എന്നിട്ടും നാം എന്തേ പഠിക്കുന്നില്ല...?
ആരുടെ അനാസ്ഥ? റോഡുകൾ റേസിങ് ട്രാക്കുകളാകുമ്പോൾ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു!

വേണ്ടത് റോഡ് സുരക്ഷ സംസ്കാരം

റോഡ് സുരക്ഷ ഒരു സംസ്കാരമായി നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകേണ്ടത് അനിവാര്യമാണ്. വാഹനാപകടങ്ങൾ കുറയ്ക്കാൻ 'കേരള റോഡ് സുരക്ഷാ ദൗത്യം' വഴിയുള്ള വിപുലമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. ട്രാഫിക് നിയമങ്ങൾ കേവലം പിഴ ഭയന്ന് പാലിക്കേണ്ട ഒന്നല്ല, മറിച്ച് മറ്റുള്ളവരുടെ ജീവനെക്കൂടി ബഹുമാനിക്കുന്ന സാമൂഹിക ബോധത്തിൻ്റെ അടയാളമാണ്.

നിലവിൽ കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് കേവലം റോഡ് സിഗ്നലുകൾ പരിചയപ്പെടുന്നതിലും നിയമങ്ങൾ മനഃപാഠമാക്കുന്നതിലും മാത്രം ഒതുങ്ങരുത്. നിരത്തിൽ പാലിക്കേണ്ട ക്ഷമ, കാൽനടയാത്രക്കാരോടുള്ള ആദരവ്, അപകടമുണ്ടായാൽ ചെയ്യേണ്ട രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയവ പ്രായോഗികമായി തന്നെ കുട്ടികളിലേക്ക് എത്തിക്കണം. കുട്ടിക്കാലം മുതൽക്കേയുള്ള ഇത്തരം പ്രായോഗിക പരിശീലനത്തിലൂടെ മാത്രമേ ശാശ്വതമായ ഒരു റോഡ് സുരക്ഷാ സംസ്കാരം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.

News Malayalam 24x7
newsmalayalam.com