
സാന്‍ ഫ്രാന്‍സിസ്‌കോ: ഡെല്‍റ്റ എയർലൈന്‍സിലെ കോ പൈലറ്റ് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ. 10 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് റസ്റ്റം ഭഗവാഗർ അറസ്റ്റിലായത്. വിമാനം ലാല്‍ഡ് ചെയ്തതിന് 10 മിനിറ്റിനുള്ളിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റിലെ അധികാരികളും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനിലെ ഏജന്റുമാരുമാരും ചേർന്ന് കോക്ക്പിറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർക്ക് ചെയ്തതിന് തൊട്ട് പിന്നാലെ 10 ഉദ്യോഗസ്ഥർ വിമാനത്തിലേക്ക് ഇരച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഭഗവാഗറിനെ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ കയറി പിടികൂടിയത്.
കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതനുസരിച്ച്, ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചതു മുതൽ അതായത്, 2025 ഏപ്രിൽ മുതൽ അന്വേഷണം നടത്തിവരികയായിരുന്നു. 10 വയസിൽ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നതിന് തെളിവ് ലഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. നിലവിൽ ഇയാള്‍ അഞ്ച് മില്ല്യണ്‍ ഡോളറിന്‍റെ ജാമ്യത്തിൽ തടങ്കലിൽ വെച്ചിരിക്കുകായണ്.
അതേസമയം, ഡെൽറ്റ എയർലൈൻസ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.