fbwpx
'അദ്ദേഹം എന്റെ ഗോഡ്ഫാദര്‍', സിനിമ പഠിച്ചത് സഞ്ജയ് ലീല ബന്‍സാലിയില്‍ നിന്നാണെന്ന് രണ്‍ബീര്‍
logo

ന്യൂസ് ഡെസ്ക്

Posted : 25 Nov, 2024 09:35 AM

2024 ജനുവരിയിലാണ് ലൗ ആന്‍ഡ് വാര്‍ പ്രഖ്യാപിക്കുന്നത്. ചിത്രം 2025 ക്രിസ്മസിന് റിലീസ് ചെയ്യും

BOLLYWOOD MOVIE


സഞ്ജയ് ലീല ബന്‍സാലിയുടെ ലൗ ആന്‍ഡ് വാര്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. അതിന് കാരണം ചിത്രത്തില്‍ അണിനിരക്കുന്ന താരങ്ങള്‍ കൂടിയാണ്. രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. 55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വെച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍ വീണ്ടും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിനെ കുറിച്ച് തുറന്ന് സംസാരിച്ചു.

'ഞാന്‍ ഭയങ്കര ആവേശത്തിലാണ്. അദ്ദേഹം എന്റെ ഗോഡ്ഫാദറാണ്. സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും എനിക്ക് അറിയാവുന്നതെല്ലാം തന്നെ ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്', എന്നാണ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്.

രണ്‍ബീര്‍ ആദ്യമായല്ല സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. 2005ലെ ബ്ലാക്ക് എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ താരം അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. പിന്നീട് 2007ല്‍ പുറത്തിറങ്ങിയ സാവരിയയിലൂടെ രണ്‍ബീര്‍ തന്റെ അഭിനയം ആരംഭിച്ചു.

'അദ്ദേഹം ഒരു തരത്തിലും മാറിയിട്ടില്ല. വളരെ കഠിനാധ്വാനിയാണ് അദ്ദേഹം. അദ്ദേഹം ചിന്തിക്കുന്നത് മുഴുവന്‍ സിനിമയാണ്. അദ്ദേഹം കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയും നമ്മളോട് വ്യത്യസ്തമായ രീതിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനും ആവശ്യപ്പെടും', എന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

2024 ജനുവരിയിലാണ് ലൗ ആന്‍ഡ് വാര്‍ പ്രഖ്യാപിക്കുന്നത്. ചിത്രം 2025 ക്രിസ്മസിന് റിലീസ് ചെയ്യും. ഗങ്കുബായിക്ക് ശേഷം ആലിയ രണ്ടാമതായി ചെയ്യുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണിത്. വിക്കി കൗശല്‍ ആദ്യമായാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ ഭാഗമാകുന്നത്.

TELUGU MOVIE
'പുഷ്പ 2ല്‍ നീ നിന്റെ വിശ്വരൂപം കാണിച്ചു'; അല്ലു അര്‍ജുനെ കുറിച്ച് ദേവി ശ്രീ പ്രസാദ്
Also Read
user
Share This

Popular

NATIONAL
WORLD
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തോല്‍വി; കോൺഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ രാജിവെച്ചു