അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ബയോപിക്കുകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു
രണ്‍ദീപ് ഹൂഡ ആദ്യമായ സംവിധാനം ചെയ്ത ചിത്രമാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍. ചിത്രം ഐഎഫ്എഫ്‌ഐയുടെ ഇന്ത്യന്‍ പനോരമയില്‍ ഓപ്പണിംഗ് സിനിമയായിരുന്നു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ബയോപിക്കുകള്‍ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.
'ബയോപിക്കുകളില്‍ നിന്നും വിട്ട് നില്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സവര്‍ക്കര്‍ക്ക് മുന്‍പ് ഞാന്‍ ആക്ഷന്‍-റൊമാന്റിക് സിനിമകള്‍ ചെയ്തിരുന്നു എന്ന് പ്രേക്ഷകര്‍ മറന്നു. ഞാന്‍ എല്ലാ തരം സിനിമകളും ചെയ്തിട്ടുണ്ട്. എന്റര്‍ട്ടെയിനിംഗ് ആയ സിനിമകള്‍ ചെയ്ത് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുക എന്നതാണ് എന്റെ ലക്ഷ്യം', രണ്‍ദീപ് ഹൂഡ പറഞ്ഞു.
'ഞാന്‍ എപ്പോഴും അങ്ങനെയായിരുന്നു. ഇനി ഞാന്‍ മസാല സിനിമകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുക എന്നതാണ് ഏതൊരു കലാകാരന്റേയും ലക്ഷ്യം. അതാണ് എന്റെയും പ്ലാന്‍', എന്നും രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നതും റിലീസ് ചെയ്യുന്നതും വലിയൊരു സ്ട്രഗിള്‍ ആയിരുന്നു. മിക്ക ഫെസ്റ്റിവലുകള്‍ക്കും റിലീസ് ചെയ്യാത്ത സിനിമകളാണ് വേണ്ടത്. അതുകൊണ്ട് തന്നെ മത്സരവിഭാഗത്തില്‍ വീര്‍ സവര്‍ക്കര്‍ ഉള്‍പ്പെടുത്താന്‍ വലിയ പാടായിരുന്നു. ചെറിയൊരു കാര്യം കൊണ്ടാണ് വീര്‍ സവര്‍ക്കറിന് ഓസ്‌കാര്‍ എന്‍ട്രി നഷ്ടപ്പെട്ടതെന്നുമെല്ലാം രണ്‍ദീപ് ഹൂഡ പറഞ്ഞു.