fbwpx
വെടിനിർത്തലിന് പ്രത്യുപകാരമോ? ഇസ്രയേലുമായി 680 കോടി ഡോളറിൻ്റെ ആയുധ കച്ചവടം നടത്തി അമേരിക്ക
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Nov, 2024 11:25 AM

ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ആയുധ കച്ചവടത്തിൻ്റെ വാർത്ത പുറത്തുവരുന്നത്

WORLD


ലബനനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേലുമായുള്ള ആയുധ വിൽപന ശക്തമാക്കി അമേരിക്ക. ഇസ്രയേലുമായി 680 മില്യൺ ഡോളറിൻ്റെ ആയുധ കച്ചവടം നടത്താൻ ബൈഡൻ ഭരണകൂടം തയ്യാറെടുക്കുന്നെന്നാണ് റിപ്പോർട്ട്. വെടിനിർത്തലിൽ ഇസ്രയേലിന് നൽകുന്ന പ്രത്യുപകാരമാണ് ഈ ആയുധക്കൈമാറ്റമെന്നും വിമർശനമുണ്ട്.

ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ആയുധ കച്ചവടത്തിൻ്റെ വാർത്ത പുറത്തുവരുന്നത്. കച്ചവടത്തിൽ ജോയിൻ്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷൻ കിറ്റ്, നൂറ് കണക്കിന് സ്മോൾ ഡയമീറ്റർ ബോംബുകൾ എന്നിവ ഉൾപ്പെടുന്നു. 14 മാസം നീണ്ടു നിന്ന ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്തിയത് ഈ ആയുധ കരാറിലൂടെയാണെന്നും വിമർശനം ഉയരുന്നുണ്ട്. ലബനനിൽ ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമമായെങ്കിലും ഗാസയിൽ ഇസ്രയേൽ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ആയുധ കച്ചവടത്തിനെതിരെ വിമർശനം ഉയരുന്നത്.

ALSO READ: യുദ്ധങ്ങൾക്കും കലാപത്തിനും നശിപ്പിക്കാൻ കഴിയാത്ത വായന! ആഗോള ശ്രദ്ധ നേടി മൊസൂളിലെ മൊബൈൽ ലൈബ്രറി


ഗാസയിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് കോടി ഡോളറിൻ്റെ ആയുധ കച്ചവടം ഇതിനകം നടന്നതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ മാത്രം 20 ബില്യൺ ഡോളറിൻ്റെ ആയുധ കച്ചവടമാണ് നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടക്കുന്ന കച്ചവടം.

അതേസമയം മാസങ്ങളായി ഈ പാക്കേജിൽ ചർച്ചകൾ നടക്കുകയായിരുന്നുവെന്നും ഓഗസ്റ്റിൽ വിഷയം യുഎസ് കോൺഗ്രസ് പരിഗണനയിൽ വന്നിരുന്നെന്നും അമേരിക്ക പറയുന്നു.  തുടർന്ന് ഒക്ടോബറിൽ പാക്കേജിൻ്റെ റിവ്യു നടന്നുവെന്നും യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.  2023ൽ ഗാസയിലെ ആക്രമണത്തിന് ശേഷം ഇസ്രയേലും അമേരിക്കയും തമ്മിൽ വൻ തോതിൽ ആയുധ കച്ചവടം നടന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അത്യധികം വിനാശകരമായ ആയുധങ്ങൾ ഉൾപ്പടെയാണ് അമേരിക്ക ഇസ്രയേലിന് കൈമാറുന്നത്.


NATIONAL
ഡൽഹിയിൽ പിവിആർ തിയേറ്ററിന് സമീപം സ്ഫോടനം
Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും: ആരോഗ്യ മന്ത്രി