fbwpx
ഗല്ലി ബോയ് 2 വരുന്നു? ; വിക്കി കൗശലും അനന്യ പാണ്ഡേയും കേന്ദ്ര കഥാപാത്രങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Posted : 13 Jan, 2025 11:19 AM

ഗല്ലി ബോയ്ക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരു പോലെ മികച്ച പ്രതികരണം ലഭിച്ചിരുന്നു

BOLLYWOOD MOVIE


സോയ അക്തര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഗല്ലി ബോയ്. മുംബൈ നഗരത്തിലെ ഒരു വ്യക്തിയും അയാള്‍ തന്റെ പാഷനായ റാപ് മ്യൂസിക്കിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരു പോലെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ചിത്രത്തില്‍ ഇത്തവണ വിക്കി കൗശലും അനന്യ പാണ്ഡേയുമാണ് കേന്ദ്ര കഥാപാത്രങ്ങളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഫിലിംഫെയര്‍ ആണ് നിലവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിക്കി കൗശലിനോടും അനന്യ പാണ്ഡേയോടും സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഖോ ഗയേ ഹം കഹാ എന്ന എക്‌സല്‍ ആന്‍ഡ് ടൈഗര്‍ ബേബി പ്രൊഡക്ഷന്റെ ചിത്രം സംവിധാനം ചെയ്ത അര്‍ജുന്‍ വാരിയാന്‍ സിംഗാണ് ഗല്ലി ബോയി 2 സംവിധാനം ചെയ്യുന്നത്. അര്‍ജുനാണ് ഖോ ഗയേയിലെ നായിക കൂടിയായിരുന്ന അനന്യ പാണ്ഡേ ഗല്ലി ബോയ് 2ലെ നായികയാവാന്‍ അനുയോജ്യയാണെന്ന് തീരുമാനിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വിക്കി കുറേ നാളുകളായി ചര്‍ച്ചയിലാണ്. ഈ മൂന്ന് പേരും ഒരുമിച്ച് ഗല്ലി ബോയിയുടെ മാജിക് വീണ്ടും ഉണ്ടാക്കുമോ എന്ന് കണ്ടറിയാം', എന്നാണ് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗല്ലി ബോയി എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് മുരാദ് എന്ന റാപ്പറിന്റെ കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. ആലിയ ഭട്ടിന്റെ സഫീന എന്ന കഥാപാത്രം മുരാദിന്റെ കാമുകിയാണ്. സിദ്ധാദ്ധ് ചദുര്‍വേദി ഷേര്‍ എന്ന കഥാപാത്രവും കല്‍ക്കി കോച്ചലിന്‍ സ്‌കൈ എന്ന കഥാപാത്രവുമാണ് അവതരിപ്പിച്ചത്.

Also Read
user
Share This

Popular

KERALA
NATIONAL
പീച്ചി ഡാം അപകടം: മരണം രണ്ടായി, മറ്റ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു