fbwpx
രാജി മമതയുടെ നിർദേശപ്രകാരം; ഇനി പോരാട്ടം മലയോര, വനമേഖലയിലെ ജനങ്ങൾക്കായി: പി.വി. അൻവർ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Jan, 2025 11:10 AM

രാജിവെക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല കൊൽക്കത്തയിലേക്ക് പോയത്

KERALA


എംഎൽഎ സ്ഥാനം രാജിവെച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരമാണെന്ന് പി.വി. അൻവർ. കഴിഞ്ഞ 13-ാം തീയതി ശനിയാഴ്ച തന്നെ സ്പീക്കർക്ക് എംഎൽഎയുടെ ഇമെയിൽ വഴി രാജിക്കത്ത് നൽകിയിരുന്നു. സ്പീക്കർക്ക് നേരിട്ട് രാ‍ജി നൽകണം എന്നതുള്ളത് കൊണ്ടാണ് ഇന്ന് നേരിട്ടെത്തി രാജി സമർപ്പിച്ചത് എന്നും പി.വി. അൻവർ പറഞ്ഞു. എന്തുകൊണ്ട് രാജിവെച്ചു എന്നതാണ് പ്രധാന ചോദ്യം.


രാജിവെക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല കൊൽക്കത്തയിലേക്ക് പോയത്. അവിടെയെത്തി മമത ബാനർജിയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. അതിൽ പ്രധാനമായും സംസാരിച്ചത് വന്യജീവി ആക്രമണത്തെപ്പറ്റിയാണ്. ജനങ്ങൾ നേരിടുന്ന പ്രധാന വിഷയം വന്യജീവി ആക്രമണമാണ് എന്ന് മമത ബാനർജിയെ അറിയിച്ചു. പാർട്ടിയുമായി സഹകരിച്ചാൽ പാർലമെന്റിൽ ഈ വിഷയങ്ങൾ ഉന്നയിക്കാമെന്ന് മമത ബാനർജി ഉറപ്പ് നൽകിയെന്നും പി.വി. അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി ഈ വിഷയം സംസാരിക്കുമെന്നും മമതാ ബാനർജി പറഞ്ഞു.
ഇന്ത്യാ മുന്നണിയിൽ സമ്മർദ്ധമുണ്ടാക്കി ഈ വിഷയം പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് മമത ബാനർജി ഉറപ്പ് പറഞ്ഞതായും പി.വി. അൻവർ വ്യക്തമാക്കി.


മുഖ്യമന്ത്രിക്കെതിരെ അൻവർ


പിണറായിക്ക് എതിരെ ആരോപണം ഉന്നയിച്ചത് സിപിഎമ്മിലെ ചിലർ പറഞ്ഞിട്ടെന്ന് അൻവറിൻ്റെ വെളിപ്പെടുത്തൽ. പാർട്ടി നേതൃത്വം അറിഞ്ഞാണ് എം.ആർ അജിത് കുമാറിനെതിരെ പറഞ്ഞത്. മുഖ്യമന്ത്രി തള്ളിപ്പറയുന്നതു വരെ കരുതിയത്, സുജിത് ദാസിന്റെ കോക്കസിൽ പെട്ടുപോയതാണ് മുഖ്യമന്ത്രി എന്നാണ്. അദ്ദേഹം നിലപാടെടുക്കും എന്നും കരുതി. എന്നാൽ, എല്ലാം താൻ വരുത്തിതീർക്കാൻ ശ്രമിച്ച വിധത്തിൽ മുഖ്യമന്ത്രി സംസാരിച്ചുവെന്നും പി.വി. അൻവർ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും ഉണ്ടായ ആരോപണം വലിയ മനോവിഷമമുണ്ടായി. പിതാവിനെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അൻവർ പറഞ്ഞു. ലീഗ് ഒരു മൃദു രാഷ്ട്രീയ പാർട്ടിയാണ്. ആ പാർട്ടിയെയും തങ്ങളെയും പിണറായി ഇപ്പോൾ വർഗീയവാദി ആക്കുകയാണെന്നും അൻവർ കുറ്റപ്പെടുത്തി.

പി. ശശിക്കെതിരെ


ഇലക്ഷൻ ഫണ്ടായി കോൺഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് സഭയിൽ ഉന്നയിച്ചത് പാർട്ടി നിർദേശം അനുസരിച്ചാണ്. നിയമസഭയിൽ വി.ഡി. സതീശനെതിരെ ആരോപണമുന്നയിക്കണമെന്ന് പറഞ്ഞത് പി. ശശിയാണ്. ആരോപണം തയ്യാറാക്കി തരികയായിരുന്നു. താൻ തന്നെ ഇത് പറയണമെന്ന് പി. ശശി പറഞ്ഞു. വെറുതെ ആരോപണം ഉന്നയിച്ചതല്ല സ്പീക്കർക്ക് കത്ത് നൽകി അനുമതി വാങ്ങിയാണ് ആരോപണം ഉന്നയിച്ചതെന്നും അൻവർ പറഞ്ഞു. പി. ശശി തന്നെ മോശക്കാരനാണെന്ന് വരുത്തിതീർക്കാൻ ബോധപൂർവം ശ്രമിച്ചു. എന്നെ കുടുക്കാനുള്ള ശശിയുടെ പദ്ധതി നേരത്തെ തുടങ്ങിയതാണെന്നും അൻവർ ആരോപിച്ചു. 

വി.ഡി. സതീശനോട് മാപ്പ് ചോദിക്കുന്നു


പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബത്തിന് ഇത് കാരണമുണ്ടായ മാനഹാനിക്ക് ക്ഷമ ചോദിക്കുന്നു. പ്രതിപക്ഷ നേതാവ് വസ്തുതകൾ ഉൾക്കൊണ്ട് മാപ്പപേക്ഷ സ്വീകരിക്കണമെന്നും അൻവർ വ്യക്തമാക്കി. വനനിയമ ഭേദഗതി ഏതുവിധേനയും തടയണമെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളതെന്നും പി.വി. അൻവർ പറഞ്ഞു.


നിലമ്പൂരിൽ ഇനി മത്സരിക്കില്ല


നിലമ്പൂരിൽ ഇനി മത്സരിക്കാനില്ല, അതേസമയം, യുഡിഎഫ് നിലമ്പൂരിൽ നിർത്തുന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു. എന്നാൽ ആര്യാടൻ ഷൗക്കത്തിനെ നിർത്തിയാൽ പിന്തുണക്കില്ല. ഷൗക്കത്ത് സിനിമ എടുത്ത് നടക്കുന്നയാളല്ലേ എന്നും അൻവർ പരിഹാസിച്ചു. നിലമ്പൂരിൽ ജോയ് മത്സരിച്ചാൽ വിജയിച്ചു കയറുമെന്നും അൻവർ പറഞ്ഞു.

മമത ബാനർജിയെ കണ്ടതിന് ശേഷം ഔദ്യോഗികമായി പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ച് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. തൃണമൂലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മമത പറയും. മലയോര വിഷയത്തിൽ ആര് യാത്ര നടത്തിയാലും ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്നും പി.വി. അൻവർ കൂട്ടിചേർത്തു.

 

KERALA
ബാലരാമപുരം സമാധി വിവാദം: കല്ലറ പൊളിക്കാൻ ഉത്തരവിട്ട് കലക്ടർ, കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം
Also Read
user
Share This

Popular

KERALA
KERALA
"സിപിഎം കൂടെ നിൽക്കും, കോൺഗ്രസ് കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടി"; എൻ.എം. വിജയൻ്റെ കുടുംബത്തെ സന്ദർശിച്ച് എം.വി. ഗോവിന്ദൻ