വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്
പത്തനംതിട്ടയിൽ കായിക താരത്തെ പീഡിപ്പിച്ച കേസിൽ 39 അറസ്റ്റ് രേഖപ്പെടുത്തി. ജില്ലയിലെ നാല് സ്റ്റേഷനുകളിലായാണ് അറസ്റ്റുകൾ. കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടാകും. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ALSO READ: വാളയാര്‍ കേസ്: മൂത്ത പെണ്‍കുട്ടിയുടെ മരണത്തിന് ഇന്ന് എട്ട് വയസ്
അതേസമയം, കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസ് ദേശീയ ശ്രദ്ധാ കേന്ദ്രമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ALSO READ: സസ്പെൻസിന് വിരാമം; എംഎൽഎ സ്ഥാനം രാജിവെച്ച് പി.വി. അൻവർ
അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്നാണ് അജിതാ ബീഗം സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയ്സണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചിട്ടുണ്ട്. കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുമ്പോള്‍ കൃത്യം തെളിവുകളുടെ അന്വേഷണത്തിലായിരിക്കണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.