fbwpx
ജീവന്‍ രക്ഷിക്കാന്‍ ഇനിയും നാല് ലക്ഷത്തിലധികം രൂപ വേണം; മസ്തിഷ്‌കജ്വരം ബാധിച്ച് 15 കാരന്‍
logo

ന്യൂസ് ഡെസ്ക്

Posted : 11 Feb, 2025 09:18 AM

15 വയസ്സുകാരന്‍ അക്ഷയ്ക്ക് രോഗം ഭേദമായി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസ്സുകളുടെ കാരുണ്യം കൂടിയേ തീരൂ

KERALA


കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 15 കാരന്‍ ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ കരുണ തേടുന്നു. ഇടുക്കി കുമളി സ്വദേശി അക്ഷയ് ആണ് മസ്തിഷ്‌കജ്വരം ബാധിച്ച് ഏറെനാളായി ചികിത്സയില്‍ തുടരുന്നത്. സാമ്പത്തിക ബാധ്യത രൂക്ഷമായി അലട്ടുന്ന കുടുംബത്തിന്, അക്ഷയയുടെ ചികിത്സാ ചെലവ് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ടൈപ്പ് വണ്‍ ഡയബറ്റിക് കൂടി, ഫിക്‌സ് വന്നു വീണതോടെ ആണ് അക്ഷയുടെ അസുഖം ആദ്യം അറിയുന്നത്. മസ്തിഷ്‌ക ജ്വരം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് കുട്ടിയെ ആദ്യം പാലായിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടിയുടെ പ്രതിദിന ചികിത്സാ ചെലവ് താങ്ങാന്‍ വയ്യാതെ ആയതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ മൂന്നുമാസത്തിലേറെയായി അക്ഷയുടെ ചികിത്സ തുടരുകയാണ്. വെന്റിലേറ്ററില്‍ നിന്നും അക്ഷയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിട്ടുണ്ട്. അക്ഷയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇനിയും നാല് ലക്ഷത്തിലധികം രൂപ ആവശ്യമുണ്ട്. പ്രതിദിനം മരുന്നുകള്‍ക്കായി നല്ലൊരു തുക ആവുന്നുമുണ്ട്.


Also Read: "കുറ്റവാളികൾ ചെയ്ത അതേ കുറ്റത്തിന് അവരും വിചാരണ ചെയ്യപ്പെടും"; വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ എം. ബി. രാജേഷ് 


നാട്ടുകാര്‍ നല്‍കുന്ന ചെറിയ സഹായത്തിലാണ് ഇപ്പോള്‍ ഈ കുടുംബം അക്ഷയുടെ ചികിത്സ നടത്തുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ് അക്ഷയ്. 15 വയസ്സുകാരന്‍ അക്ഷയ്ക്ക് രോഗം ഭേദമായി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുമനസ്സുകളുടെ കാരുണ്യം കൂടിയേ തീരൂ.


AMBIKA CHANDRAN

Account Number: 67196264676

IFSC: SBINO070132

GPay: 9656246428

KERALA
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്; അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
KERALA
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി.സി. ചാക്കോ