fbwpx
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി.സി. ചാക്കോ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Feb, 2025 03:26 PM

ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ ശരദ് പവാര്‍ തീരുമാനമെടുക്കും.

KERALA

എന്‍സിപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെച്ച് പിസി ചാക്കോ. ദേശീയ പ്രസിഡന്റ് ശരദ് പവാറിന് രാജിക്കത്ത് കൈമാറി. അതേസമയം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ ശരദ് പവാര്‍ തീരുമാനമെടുക്കും.


എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതില്‍ പിസി ചാക്കോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനം നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്ന് നേരത്തെ പിസി ചാക്കോ നേതൃയോഗത്തില്‍ പറഞ്ഞിരുന്നു.


എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലെ പിസി ചാക്കോയുടെ സംഭാഷണം പുറത്തുവരികയും ചെയ്തിരുന്നു. വനം മന്ത്രി എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഏറെ കാലമായി നടന്നുവരികയാണ്.



ALSO READ: "നെന്മാറ ഇരട്ടക്കൊല കേസിൽ വീഴ്ച സംഭവിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി ഗൗരവത്തോടെ എടുത്തില്ല": പൊലീസ് വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി



തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ പിസി ചാക്കോ സമീപിച്ചിരുന്നു. ശശീന്ദ്രനെ ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ചാക്കോ പറഞ്ഞിരുന്നു.


ഇതിനു പിന്നാലെ പി.സി. ചാക്കോയെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി ശശീന്ദ്രന്‍ വിഭാഗം മന്ത്രിയുടെ വസതിയില്‍ രഹസ്യ യോഗവും ചേര്‍ന്നു. എന്‍സിപിയിലെ 25 സംസ്ഥാനതല നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.


മന്ത്രിമാറ്റത്തില്‍ പി.സി. ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്നായിരുന്നു എ.കെ. ശശീന്ദ്രന്റെ ആരോപണം. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.


Also Read
user
Share This

Popular

KERALA
KERALA
"ഇവിടെയൊരു സർക്കാരുണ്ടോ, വനംവകുപ്പുണ്ടോ? വനംവകുപ്പ് മന്ത്രി രാജി വെയ്ക്കണം": താമരശ്ശേരി ബിഷപ്പ്