എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
ലൈംഗിക പീഡനക്കേസിൽ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം ഹാജരാക്കണം.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം.
മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം.
മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രേസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. നടി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മുകേഷ് വാദം ഉന്നയിച്ചിരുന്നു.
Also Read: ലൈംഗികപീഡന പരാതി: മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ജാമ്യം നൽകരുതെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് സത്യവാങ്മൂലം നൽകിയിരുന്നു. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
2011ൽ ഒരേ സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ മുകേഷ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. പ്രതിയായ മറ്റുള്ളവരും വിവിധ സന്ദർഭങ്ങളിൽ തന്നെ ചൂഷണം ചെയ്തുവെന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. ലൈംഗികാതിക്രമ പരാതി നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത്, നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു എന്നിവരും മുന്‍കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.